Saturday, April 12, 2025

ഗാസയിലെ ആറര ലക്ഷം കുട്ടികള്‍ക്ക് പോളിയോ വാക്‌സിന്‍ നല്‍കും; ഡബ്ല്യുഎച്ച്ഒ

ഗാസയിലെ ആറര ലക്ഷം കുട്ടികള്‍ക്ക് പോളിയോ വാക്സിന്‍ നല്‍കുമെന്ന് ലോകാരോഗ്യ സംഘടന. ഏഴായിരത്തോളം ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിച്ച് വാക്സിന്‍ വിതരണം ചെയ്യാനാണ് ലോകാരോഗ്യ സംഘടനയുടെ ശ്രമം. ഇതിനായി ആക്രമണം താല്‍ക്കാലികമായി നിര്‍ത്തുമെന്ന് ഇസ്രായേല്‍ അറിയിച്ചു. ഇന്ന് മുതല്‍ മൂന്ന് ദിവസം രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 3 വരെയാണ് ആക്രമണം നടത്താതിരിക്കുക.

25 വര്‍ഷത്തിന് ശേഷമാണ് കഴിഞ്ഞ ദിവസം ഗാസയില്‍ പോളിയോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പല രാജ്യങ്ങളും നിര്‍മാര്‍ജ്ജനം ചെയ്ത പോളിയോ വീണ്ടും ഉണ്ടായതില്‍ ലോകാരോഗ്യ സംഘടന ആശങ്ക പ്രകടിപ്പിച്ചിരുന്നു. അടിയന്തരമായി കുട്ടികള്‍ക്ക് പോളിയോ വാക്സിന്‍ നല്‍കണമെന്നും ഡബ്ല്യു എച്ച് ഒ ആവശ്യപ്പെട്ടു.

 

Latest News