Monday, November 25, 2024

ഹെയ്തിയിൽ കുഞ്ഞുങ്ങൾ പോഷണ വൈകല്യത്തിൻറെ പിടിയിൽ

കരീബിയൻ നാടായ ഹെയ്തിയിലെ കുട്ടികളിൽ പകുതിയും കടുത്ത പോഷണ വൈകല്യം അനുഭവിക്കുകയാണെന്ന് ‘സേവ് ദ ചിൽഡ്രൻ’ (SAVE THE CHILDREN) എന്ന അന്താരാഷ്ട്ര സംഘടന വെളിപ്പെടുത്തുന്നു. പലതവണ ഭുകമ്പം ഉണ്ടായിട്ടുള്ള, പ്രത്യേകിച്ച് 2010-2021 എന്നീ വർഷങ്ങളിലെ അതിശക്ത ഭൂകമ്പം ബാധിച്ച ഹെയ്തിയിലെ സുരക്ഷിതത്വത്തിന്റെ അഭാവവും സാമ്പത്തിക പ്രതിസന്ധിയും അക്രമപ്രവർത്തനങ്ങളും കാലാവസ്ഥ മാറ്റവും നാണ്യപ്പെരുപ്പവുമെല്ലാം കഞ്ഞുങ്ങളുടെ പോഷണവൈകല്യ പ്രശ്നം കൂടുതൽ വഷളാക്കിയിരിക്കയാണെന്ന് ഈ സംഘടന ഒരു പത്രക്കുറിപ്പിൽ വ്യക്തമാക്കി.

ഹെയ്തിയിൽ അരങ്ങേറുന്ന ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കേണ്ടതും ജീവൻ രക്ഷാ സാമ്പത്തിക സഹായം അന്നാടിനു നല്കാൻ അന്താരാഷ്ട്ര സമൂഹം ശ്രമിക്കേണ്ടതും ആവശ്യമാണെന്ന് ‘സേവ് ദ ചിൽഡ്രൻ’ സംഘടന പറയുന്നു. പട്ടിണിയുടെയും ആക്രമത്തിൻറെയും മരണച്ചുഴിയിൽ പെട്ടിരിക്കയാണ് ഹെയ്തിയിലെ കുട്ടികൾ എന്ന് ഹെയ്തിയിൽ ഈ സംഘടനയുടെ ചുമതല വഹിക്കുന്ന ഷന്താൾ സിൽവീ ഇംബൗ ആശങ്ക പ്രകടിപ്പിച്ചു. ഒരു കോടിയിലേറെ നിവാസികളുള്ള ഹെയ്തിയിൽ 38 ശതമാനവും കുട്ടികളാണ്.

Latest News