കത്തോലിക്കാ സഭയുടെ ആദ്യ ശിശുദിനം യുദ്ധഭൂമിയിലെ കുട്ടികള്‍ക്കൊപ്പം ചെലവഴിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. യുക്രെയ്ന്‍, പലസ്തീന്‍, ബലാറൂസ്, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍നിന്നുള്ള മുപ്പതോളം കുട്ടികളാണ് ആഘോഷത്തിനെത്തിയത്.
റഷ്യന്‍ ആക്രമണത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ടവരും അംഗഭംഗം നേരിട്ടവരുമായ യുക്രേനിയന്‍ കുട്ടികള്‍ ചിരിക്കാന്‍ വിഷമം നേരിടുന്നതായി മാര്‍പാപ്പ ശ്രദ്ധിച്ചു. ഒരു മാസം മുന്പ് കൃത്രിമക്കാലുമായി ബോസ്റ്റണ്‍ മാരത്തണില്‍ പങ്കെടുത്ത യുക്രേനിയന്‍ പെണ്‍കുട്ടി യാനയും ശിശുദിനാഘോഷത്തിനായി എത്തിയിരുന്നു. പ്രതീക്ഷയുടെയും പോരാട്ടത്തിന്റെയും പ്രതീകമാണ് യാനയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മാര്‍പാപ്പ പ്രഖ്യാപിച്ചതനുസരിച്ചാണ് മേയ് 25, 26 തീയതികളില്‍ കത്തോലിക്കാ സഭയുടെ ആദ്യലോക ശിശുദിനാഘോഷം നടത്തുന്നത്.