പോഷകാഹാരവിതരണത്തിനു കുട്ടികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കുട്ടികളുടെ മാതാപിതാക്കളുടെ ആധാര്‍ നമ്പറുകള്‍ പോഷണ്‍ ട്രാക്കര്‍ വെബ്‌സൈറ്റുകളില്‍ ചേര്‍ക്കണമെന്നും കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം വ്യക്തമാക്കി. അനുവദനീയമായ റേഷന്റെ ലഭ്യത എസ്എംഎസ് വഴി അറിയിക്കും.
ആറു വയസു വരെ പ്രായമുള്ള കുട്ടികള്‍ക്കുള്ള സൗജന്യറേഷന്‍ ഉറപ്പുവരുത്തണമെന്നുള്ള മന്ത്രാലയത്തിന്റെ ശിപാര്‍ശയ്ക്കു പിന്നാലെയാണു തീരുമാനം. പ്രധാനമായും വിവിധ ആവശ്യങ്ങള്‍ക്കായി ഒരു സംസ്ഥാനത്തുനിന്നു മറ്റൊരു സംസ്ഥാനത്തേക്ക് സഞ്ചരിക്കേണ്ടിവരുന്ന കുടുംബങ്ങള്‍ക്കു വേണ്ടിയാണു പദ്ധതി.
രാജ്യത്തെ ഏതെങ്കിലും അങ്കണവാടി കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആറു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് മറ്റു സംസ്ഥാനങ്ങളിലെ ജില്ലാ അങ്കണവാടികളില്‍നിന്ന് അനുവദനീയമായ ആനുകൂല്യങ്ങള്‍ ലഭ്യമാകും.