രാജ്യത്തിന്റെ ദേശീയതയ്ക്ക് ഹാനികരമാകുന്ന പ്രഭാഷണങ്ങളും വസ്ത്രധാരണവും നിരോധിക്കാനുള്ള നീക്കവുമായി ചൈനീസ് ഭരണകൂടം. ഇതുമായി ബന്ധപ്പെട്ട നിയമത്തിന്റെ കരട് ഭരണകൂടം തയാറാക്കിയതായാണ് വിവരം. ഇത് ചൈനീസ് സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുന്നതായി പാശ്ചാത്യമാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
ചൈനയുടെ വികാരം വ്രണപ്പെടുത്തുന്നരീതിയില്‍ വസ്ത്രം ധരിക്കുകയോ, മറ്റുള്ളവരെ ധരിക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്യുന്നതിനെതിരെയാണ് നിയമംവരുന്നത്. നിയമം ലംഘിക്കുന്നവര്‍ക്ക് 15 ദിവസം തടവോ, 680 ഡോളര്‍ വരെ പിഴയോ ലഭിക്കുമെന്ന് കരടില്‍ നിര്‍ദേശിക്കുന്നു. അതേസമയം, ഏതുതരത്തിലുള്ള വസ്ത്രധാരണമാണ് നിയമലംഘനമാകുക എന്ന് ഭരണകൂടം നിയമത്തില്‍ വിശദീകരിക്കുന്നില്ല.