Monday, November 25, 2024

ദക്ഷിണകൊറിയക്കാര്‍ക്കും ജപ്പാന്‍കാര്‍ക്കും പ്രവേശനം വിലക്കി ചൈന

ദക്ഷിണകൊറിയക്കാര്‍ക്കും ജപ്പാന്‍കാര്‍ക്കും പ്രവേശനം വിലക്കി ചൈന. ഈ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കു ഹ്രസ്വകാല ടൂറിസ്റ്റ് വീസകള്‍ അനുവദിക്കില്ലെന്നു ബെയ്ജിംഗ് വ്യക്തമാക്കി.

ചൈനയിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് ഈ രാജ്യങ്ങള്‍ ഒരാഴ്ച മുന്പ് ചൈനക്കാര്‍ക്കു പ്രവേശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനുള്ള മറുപടിയാണു ചൈന നല്കിയിരിക്കുന്നത്. ചൈനാക്കാര്‍ക്കെതിരായ വിവേചനം അവസാനിപ്പിക്കാതെ വിലക്ക് പിന്‍വലിക്കില്ലെന്നു ബെയ്ജിംഗ് വ്യക്തമാക്കി.

ചൈനയില്‍ നിന്നു വരുന്നവരില്‍ നാലില്‍മൂന്നു പേര്‍ക്കും കോവിഡ് സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തില്‍ ചൈനക്കാര്‍ക്ക് ഹ്രസ്വകാല വീസകള്‍ റദ്ദാക്കാന്‍ ദക്ഷിണകൊറിയ ഒരാഴ്ച മുന്പ് തീരുമാനിച്ചിരുന്നു. ജപ്പാനില്‍ കോവിഡ് നെഗറ്റീവാകുന്ന ചൈനക്കാര്‍ക്കു പ്രവശേനം അനുവദിക്കുന്നുണ്ട്.

 

Latest News