Friday, April 4, 2025

പെലോസിയുടെ സന്ദര്‍ശനത്തില്‍ പ്രകോപനം;ബാലിസ്റ്റിക് മിസൈലുകള്‍ വര്‍ഷിച്ച് ചൈന

നാന്‍സി പെലോസിയുടെ അപ്രതീക്ഷിത സന്ദര്‍ശനത്തിന്റെ പ്രകോപനത്തില്‍ തായ്വാനു ചുറ്റം ബാലിസ്റ്റിക് മിസൈലുകള്‍ വര്‍ഷിച്ച് ചൈനയുടെ തിരിച്ചടി. തായ്വാന്‍ സ്വന്തം പ്രവിശ്യയാണെന്നു വാദിക്കുന്ന ചൈന, പെലോ സിയുടെ സന്ദര്‍ശനത്തെ അതിശക്തമായാണ് എതിര്‍ത്തത്.

സിംഗപ്പൂരില്‍നിന്ന് തായ്വാനിലെത്തിയ യുഎസ് സ്പീക്കര്‍ ബുധനാഴ്ച വൈകുന്നേരത്തോടെ യുഎസിന്റെ ഏറ്റവുമടുത്ത സഖ്യരാജ്യങ്ങളിലൊന്നായ ദക്ഷിണകൊറിയയിലേക്കു പറക്കുകയായിരുന്നു.

ഇന്നലെ ഉച്ചയ്ക്കുശേഷമാണ് തായ്വാന്‍ ദ്വീപിനു ചുറ്റുമുള്ള കടലില്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ശേഷി വെളിപ്പെടുത്തി സൈനികാഭ്യാസം തുടങ്ങിയത്. തായ്വാന്റെ ഭൂപടം ഉള്‍പ്പെടുത്തിയുള്ള സമൂഹമാധ്യമ പോസ്റ്റിലൂടെ ചൈനീസ് ടെലിവിഷനുകള്‍ സൈനികാഭ്യാസം സ്ഥിരീകരിക്കുകയും ചെയ്തു.

ദ്വീപിന്റെ വടക്കന്‍ തീരത്ത് രണ്ട് പ്രദേശങ്ങളില്‍ നേരത്തേതന്നെ ചൈനീസ് സേന നിലയുറപ്പിച്ചിരുന്നു. ഇതിനുപുറമെയാണ് യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും തന്ത്രപ്രധാന മേഖലകളില്‍ വിന്യസിച്ചത്.

ചൈനീസ് സേന ദ്വീപിലെ പലയിടത്തും കടന്നുകയറി. തായ്‌വാനിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രത്തില്‍ സൈനിക ഹെലികോപ്റ്ററുകള്‍ താഴ്ന്നുപറന്ന് പ്രകോപനം സൃഷ്ടിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

 

Latest News