Monday, November 25, 2024

ചൈനയിലെ കൽക്കരി ഖനിയില്‍ അപകടം: 16 മരണം

തെക്കുപടിഞ്ഞാറൻ ചൈനയിലെ ഗുയിഷോ പ്രവിശ്യയിലെ പാൻഷൗ നഗരത്തില്‍ കൽക്കരി ഖനിയില്‍ തീപിടുത്തം. സഭവത്തില്‍ 16 പേർ മരിച്ചതായി സ്ഥിരീകരിച്ചു. പാന്‍ജിയാനിലെ ഷാന്‍ജിയാവോഷു കല്‍ക്കരി ഖനിയിലാണ് അപകടം നടന്നത്.

കണ്‍വെയര്‍ ബെല്‍റ്റിന് തീപിടിച്ചതിനെ തുടര്‍ന്നാണ് ആളുകള്‍ ഖനിയില്‍ കുടുങ്ങിയതെന്നാണ് പ്രാഥമിക നിഗമനം. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് പാന്‍ഷൗ നഗര സര്‍ക്കാര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം, ലോകത്തില്‍ ഏറ്റവും കൂടുതലായി ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്ന ചൈന, കാറ്റും സൗരോര്‍ജവും വന്‍തോതില്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും വൈദ്യുതിക്കായി കല്‍ക്കരിയെ ആശ്രയിക്കുന്നത് ഇപ്പോഴും തുടരുകയാണ്. രാജ്യത്തെ കല്‍ക്കരി ഖനന വ്യവസായം, സമീപ വര്‍ഷങ്ങളില്‍ തൊഴിലാളികളുടെ സുരക്ഷാ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴും മരണങ്ങള്‍ സംഭവിക്കുന്നുണ്ട്.

Latest News