പത്തു ദിവസമായി തായ്വാന്‍ തീരത്തിനു സമീപം ചൈന നടത്തിയിരുന്ന സൈനികാഭ്യാസം വിജയകരമായി പൂര്‍ത്തിയാക്കിയതായി ചൈനീസ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി ഈസ്റ്റേണ്‍ തിയേറ്റര്‍ കമന്‍ഡ് അറിയിച്ചു.
യുഎസ് ജനപ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തെത്തുടര്‍ന്നാണു ചൈന വന്‍സന്നാഹങ്ങളുമായി സൈനികാഭ്യാസം നടത്തിയത്. തായ്വാന്റെ ആകാശത്തും കടലിലും നടത്തിയ സൈനികാഭ്യാസം വിജയകരമായി പൂര്‍ത്തിയാക്കിയതായി ഈസ്റ്റേണ്‍ തിയേറ്റര്‍ കമാന്‍ഡ് വക്താവ് സീനിയര്‍ കേണല്‍ ഷി യി പറഞ്ഞതായി ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
തായ്വാനിലെ സംഭവവികാസങ്ങള്‍ ചൈനീസ് സേന നിരീക്ഷിക്കുന്നുണ്ടെന്നും പട്രോളിംഗ് ശക്തമാക്കുമെന്നും മേഖലയിലെ അഖണ്ഡത കാത്തുസൂക്ഷിക്കാന്‍ സേന പ്രതിജ്ഞാബദ്ധമാണെന്നും യി ഷി പറഞ്ഞു.