Friday, April 4, 2025

എലിസബത്ത് രാജ്ഞിയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതില്‍നിന്ന് ചൈനയുടെ ഔദ്യോഗിക പ്രതിനിധിസംഘത്തിന് വിലക്ക്

അന്തരിച്ച ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന് വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നതില്‍നിന്ന് ചൈനയുടെ ഔദ്യോഗിക പ്രതിനിധിസംഘത്തിന് വിലക്ക്. ബ്രിട്ടനിലെ ചൈനീസ് സ്ഥാനപതിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് വിലക്കിയത്. രണ്ട് പാര്‍ലമെന്റ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ബ്രിട്ടീഷുകാര്‍ക്ക് ചൈന ഉപരോധം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ഹൗസ് ഓഫ് കോമണ്‍സ് സ്പീക്കര്‍ സര്‍ ലിന്‍ഡ്സേ ഹോയ്ല്‍ അറിയിച്ചു.

തിങ്കളാഴ്ച വെസ്റ്റ്മിന്‍സ്റ്റര്‍ ആബെയിലെ സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ നടക്കുന്ന സംസ്‌കാരച്ചടങ്ങിലേക്ക് ചൈനയെ ബ്രിട്ടീഷ് സര്‍ക്കാര്‍ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്.

സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതിനിടയില്‍ നിശബ്ദത ഉറപ്പാക്കാന്‍ ഹീത്രോ വിമാനത്താവളം വഴിയുള്ള തിങ്കളാഴ്ചത്തെ 100 വിമാന സര്‍വീസുകള്‍ റദ്ദാക്കാന്‍ ബ്രിട്ടീഷ് എയര്‍വേയ്സ് തീരുമാനിച്ചു.

Latest News