Sunday, November 24, 2024

ചൈനയില്‍ ദേശവികാരം വ്രണപ്പെടുത്തുന്ന വസ്ത്രങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്നു

ദേശവികാരത്തിനെതിരായ പ്രസംഗങ്ങളും വസ്ത്രധാരണവും നിരോധിക്കുന്ന നിയമവുമായി ചൈനീസ് ഭരണകൂടം. ഇതുമായി ബന്ധപ്പെട്ട കരട് ബില്ല് തയ്യാറായെങ്കിലും ഏതൊക്കെ തരത്തിലുള്ള വസ്ത്രങ്ങളാണ് നിരോധിക്കുക എന്നതില്‍ വ്യക്തത വന്നിട്ടില്ല. നിയമം ലംഘിക്കുന്നവര്‍ക്ക് പിഴയും തടവു ശിക്ഷയും ലഭിക്കും.

പൊതുജനങ്ങളുടെ അഭിപ്രായത്തിന് വേണ്ടി നേരത്തെ ഇതുമായി ബന്ധപ്പെട്ട കരട് പുറത്തിറക്കിയിരുന്നു. എന്നാൽ പുതിയ നിയമത്തില്‍ ചൈനയിലെ ഒട്ടനേകം നിയമ വിദഗ്ധര്‍  ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ അഭിപ്രായം പറയാനുള്ള സമയം സെപ്റ്റംബര്‍ 30ന് അവസാനിക്കും.

ഈ മാസം ആദ്യം പാവാട ധരിച്ച് ലൈവ്‌സ്ട്രീമിങ് നടത്തുന്ന യുവാവിനെ തടഞ്ഞ് വെച്ച് പൊലീസ് ചോദ്യം ചെയ്യുന്ന വീഡിയോ പ്രചരിച്ചിരുന്നു. തുടര്‍ന്ന് ജനങ്ങളുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമായി. കഴിഞ്ഞ വര്‍ഷം കിമോണ ധരിച്ചതിന്റെ പേരില്‍ ഒരു സ്ത്രീയെ ചൈനയില്‍ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

Latest News