Thursday, March 6, 2025

“അവസാനത്തെ കയ്‌പേറിയ നിമിഷം വരെ പോരാടും”: ട്രംപ് തീരുവ ചുമത്തിയതിനു പിന്നാലെ യു എസിനെതിരെ ആഞ്ഞടിച്ച് ചൈന

ട്രംപ് ചൈനയുടെ മേലുള്ള തീരുവ വര്‍ധിപ്പിച്ചതിനുപിന്നാലെ യു എസിനെതിരെ ആഞ്ഞടിച്ച് ചൈന. തീരുവ വര്‍ധിപ്പിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ചൈനയുടെ പ്രതികരണം. ‘വ്യാപാരയുദ്ധത്തിന്റെ കയ്‌പേറിയ അവസാനത്തിലേക്കു’ കടക്കുന്നു എന്നാണ് ചൈന ഇതേക്കുറിച്ച് പ്രതികരിച്ചത്.

ഇത്തരത്തില്‍ താരിഫ് യുദ്ധം തുടരാനാണ് അമേരിക്കയുടെ തീരുമാനമെങ്കില്‍ അവരോട് അവസാനം വരെ കഠിനമായി പോരാടുമെന്നാണ് ചൈനയുടെ നിലപാട്. മാത്രമല്ല, ഈ താരിഫുകള്‍ക്കു മറുപടിയായി അമേരിക്കയില്‍നിന്നുള്ള പ്രധാന കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് 15% അധിക താരിഫുകള്‍ ചുമത്തുമെന്നും ചൈന അറിയിച്ചിട്ടുണ്ട്.

യു എസില്‍ നിന്നും വരുന്ന കോഴി, ഗോതമ്പ്, ചോളം, പരുത്തി എന്നിവയുടെ ഇറക്കുമതിക്കാണ് 15% അധിക താരിഫ് നേരിടേണ്ടിവരുന്നത്. സോയാബീന്‍, പന്നിയിറച്ചി, ബീഫ്, കടല്‍വിഭവങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, പാലുല്‍പന്നങ്ങള്‍ എന്നിവയുടെ താരിഫ് 10% വര്‍ധിപ്പിക്കും. മാര്‍ച്ച് 10 മുതല്‍ ഈ താരിഫ് പ്രാബല്യത്തില്‍ വരുമെന്ന് അറിയിപ്പില്‍ പറയുന്നു.

ചൈനയുമായി ബന്ധപ്പെട്ട വ്യാപാരത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള ബെയ്ജിംഗിലെ പത്ത് യു എസ് സ്ഥാപനങ്ങള്‍ക്കെതിരെയും ചൈന നടപടിയെടുത്തു. ടെലിസൈന്‍ ബ്രൗണ്‍ എഞ്ചിനീയറിംഗ്, ഹണ്ടിംഗ്ടണ്‍ ഇംഗാല്‍സ് ഇന്‍ഡസ്ട്രീസ്, ക്യൂബിക് കോര്‍പ്പറേഷന്‍ എന്നീ കമ്പനികള്‍ ഈ പട്ടികയില്‍പെടുന്നു. വിശ്വാസയോഗ്യമല്ലാത്ത കമ്പനികള്‍ എന്ന പട്ടികയിലാണ് ഇവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ സ്ഥാപനങ്ങളുടെ മുതിര്‍ന്ന എക്‌സിക്യൂട്ടീവുകളെ ചൈനയില്‍ പ്രവേശിക്കുന്നതില്‍ വിലക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News