Monday, November 25, 2024

ചൈനയിലെ ജനസംഖ്യ വീണ്ടും ഇടിഞ്ഞു

ചൈനയില്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ജനസംഖ്യാ നിരക്കില്‍ കാര്യമായ ഇടിവെന്ന് കണക്കുകള്‍. 2023-ല്‍ ജനസംഖ്യ ഏകദേശം 20 ലക്ഷം (.15 ശതമാനം) കുറഞ്ഞ് 140.9 കോടിയായി. 2022ല്‍ 8.5 ലക്ഷത്തിന്റെ കുറവാണുണ്ടായത്. ചൈനയുടെ ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോയുടേതാണ് കണക്കുകള്‍.

2023ല്‍ മൊത്തം മരണം 6.6 ശതമാനം വര്‍ധിച്ച് 11.1 കോടിയായി. പുതിയ ജനനം 5.7 ശതമാനം കുറഞ്ഞ് 90.2 ലക്ഷമായി. 2022ല്‍ 6.77 ആയിരുന്ന ജനന നിരക്ക് 6.39 ആയി കുറഞ്ഞു. കുറഞ്ഞ ജനനനിരക്കിനോടൊപ്പം ഉയര്‍ന്ന കോവിഡ് മരണ നിരക്കും ജനസംഖ്യാ നിരക്ക് ഇടിയാന്‍ കാരണമായി.

 

Latest News