ഉക്രൈയ്‌നില്‍ റഷ്യ ശക്തമായ ആക്രമണം നടത്തിയാല്‍ ബെയ്ജിംഗും അതിന് ഉത്തരവാദിയായിരിക്കുമെന്ന വാഷിംഗ്ടണിന്റെ മുന്നറിയിപ്പില്‍ പ്രതികരിച്ച് ചൈന. യുഎസ് മുന്നറിയിപ്പ് ഒരിക്കലും റഷ്യയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള പുനര്‍ വിചിന്തനത്തിന് വിധേയമാകില്ലെന്ന് ചൈന പ്രതികരിച്ചു. റഷ്യന്‍ അംബാസഡറുടെ സന്ദര്‍ശന വേളയില്‍ മോസ്‌കോയുമായുള്ള സഹകരണത്തിനുള്ള പ്രതിജ്ഞാബദ്ധത ചൈന ആവര്‍ത്തിച്ചുറപ്പിച്ചതിന് പിന്നാലെ എല്ലാം ശരിയാണെന്ന് പറഞ്ഞ് കൈയൊഴിയാനാവില്ലെന്ന് യുഎസ് സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറി കുര്‍ട്ട് കാംബെല്‍ പറഞ്ഞിരുന്നു.
ഇതിന് മറുപടിയായി ”ഇത്തരത്തിലുള്ള സഹകരണത്തില്‍ നിങ്ങള്‍ ഇടപെടുകയോ പരിമിതപ്പെടുത്തുകയോ ചെയ്യരുത്, ചൈന വിമര്‍ശനമോ സമ്മര്‍ദ്ദമോ സ്വീകരിക്കുന്നില്ലെന്നും ചൈന പറഞ്ഞു. സമീപ വര്‍ഷങ്ങളില്‍ ഇരു രാജ്യങ്ങളും തങ്ങളുടെ ആശയവിനിമയം വര്‍ധിച്ചിട്ടുണ്ട്.
പ്രസിഡന്റ് ഷി ജിന്‍പിംഗും മുതിര്‍ന്ന നയതന്ത്രജ്ഞന്‍ വാങ് യിയും വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. തങ്ങളുടെ തന്ത്രപരമായ പങ്കാളിത്തം മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ ഇരുവരും പ്രഖ്യാപിച്ചു.
ഉഭയകക്ഷി ആശയവിനിമയം ശക്തിപ്പെടുത്തുന്നതിനും, ബഹുരാഷ്ട്ര തന്ത്രപരമായ ഏകോപനം ശക്തിപ്പെടുത്തുന്നതിനും റഷ്യയുമായി സഹകരിക്കുമെന്ന് ഷി ലാവ്‌റോവിനെ അറിയിച്ചു.ഉക്രെയ്ന്‍ സംഘര്‍ഷത്തില്‍ തങ്ങള്‍ ഒരു നിഷ്പക്ഷ കക്ഷിയാണെന്ന് ചൈന പറയുമ്പോഴും, മോസ്‌കോയുടെ ആക്രമണത്തെ അപലപിക്കാന്‍ വിസമ്മതിച്ചതിനും റഷ്യയുമായി വ്യാപാരം തുടരുന്നതിലൂടെ യുദ്ധശ്രമങ്ങള്‍ക്ക് പരോക്ഷ പിന്തുണ നല്‍കിയതിനും ചൈന ആഗോളതലത്തില്‍ വിമര്‍ശനം നേരിട്ടിരുന്നു. റഷ്യന്‍ യുദ്ധശ്രമങ്ങള്‍ക്ക് പരോക്ഷ സഹായം നല്‍കുന്നതിനെതിരെ യുഎസ് ഉദ്യോഗസ്ഥര്‍ അടുത്തിടെ ബീജിംഗിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.