Monday, November 25, 2024

തായ്വാന് നേരിട്ട് സൈനിക സഹായമെത്തിക്കാനൊരുങ്ങി അമേരിക്ക; ഭീഷണിയുമായി ചൈന

തായ്വാന് നേരിട്ട് സൈനിക സഹായമെത്തിക്കാനുള്ള ബില്ലുമായി അമേരിക്ക. മുന്നോട്ടുപോയാല്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് ചൈന. തായ്വാന്‍ ഉള്‍ക്കടല്‍ മേഖലയുടെ സ്ഥിരതയും സമാധാനവും തകിടംമറിക്കുന്ന നടപടിയാണ് അമേരിക്കയുടേതെന്നും ചൈനീസ് വിദേശ മന്ത്രാലയ വക്താവ് മാവോ നിങ് പറഞ്ഞു.

തായ്വാന് നാലു വര്‍ഷത്തിനുള്ളില്‍ 450 കോടി ഡോളര്‍ മതിക്കുന്ന സൈനിക സഹായം എത്തിക്കാന്‍ ഉദ്ദേശിച്ചുള്ള ബില്‍ ബുധനാഴ്ചയാണ് അമേരിക്കന്‍ സെനറ്റില്‍ അവതരിപ്പിച്ചത്. പതിറ്റാണ്ടുകളായി തായ്വാനിലേക്ക് അമേരിക്ക ആയുധക്കച്ചവടം നടത്തുന്നുണ്ട്.

ചൈനയുടെ മുന്നറിയിപ്പുകള്‍ അവഗണിച്ച് അമേരിക്കന്‍ പ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസി തായ്വാന്‍ സന്ദര്‍ശിച്ചത് മേഖലയെ സംഘര്‍ഷഭരിതമാക്കിയിരുന്നു.

 

Latest News