Tuesday, January 21, 2025

തുടർച്ചയായ മൂന്നാം വർഷവും ജനസംഖ്യ കുറഞ്ഞ് ചൈന

തുടർച്ചയായി മൂന്നാം വർഷവും ജനസംഖ്യയിൽ കുറഞ്ഞ് ചൈന. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യത്തിന് ഇതുമൂലം കൂടുതൽ ജനസംഖ്യാപരമായ വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് സർക്കാർ ചൂണ്ടിക്കാണിച്ചു. 2024 അവസാനത്തോടെ ചൈനയുടെ ജനസംഖ്യ 1.408 ബില്ല്യൺ ആയിരുന്നു. മുൻവർഷത്തെക്കാൾ 1.39 ദശലക്ഷത്തിന്റെ ഇടിവാണ് ഇതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

ബെയ്ജിംഗിൽ സർക്കാർ പ്രഖ്യാപിച്ച കണക്കുകൾ ലോകമെമ്പാടുമുള്ള ട്രെൻഡുകൾ പിന്തുടരുന്നു. പ്രത്യേകിച്ച് കിഴക്കൻ ഏഷ്യ, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോംഗ്, മറ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിലും ജനന നിരക്ക് കുത്തനെ ഇടിഞ്ഞു. മൂന്നു വർഷം മുമ്പുതന്നെ ചൈനയും ജപ്പാനും കിഴക്കൻ യൂറോപ്പിലെ ഭൂരിഭാഗവും ജനസംഖ്യ കുറയുന്ന മറ്റ് രാജ്യങ്ങളിൽ ചേർന്നു.

വർധിച്ചുവരുന്ന ജീവിതച്ചെലവ് യുവാക്കളെ, ഉന്നത വിദ്യാഭ്യാസവും ജോലിയും പിന്തുടരുന്നതിനിടയിൽ വിവാഹവും ശിശുജനനവും മാറ്റിവയ്ക്കുകയോ, നിരസിക്കുകയോ ചെയ്യുന്നു എന്നതാണ് പ്രധാനമായുള്ള കാരണം. ആയുർദൈർഘ്യം കൂടുന്നതിനാൽ ജനന നിരക്ക് കൂടുന്നതിൽ ആളുകൾ താൽപര്യപ്പെടുന്നില്ല.

2023 ൽ ചൈനയുടെ മൊത്തം ജനസംഖ്യ പതിറ്റാണ്ടുകൾക്കുള്ളിൽ ആദ്യമായി കുറയുകയും അതേ വർഷംതന്നെ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രമായി ഇന്ത്യ ചൈനയെ പിന്തള്ളുകയും ചെയ്തു. ഇതിനകം, ജനസംഖ്യയുടെ അഞ്ചിലൊന്നിൽ കൂടുതൽ പേർ 60 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News