ചൈനയുടെ വ്യാപാര പദവി റദ്ദാക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനവുമായി യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥി. ഫ്ലോറിഡ ഗവർണറും റിപ്പബ്ലിക്കൻ യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ റോൺ ഡിസാന്റിസിന്‍റേതാണ് വാഗ്ദാനം. ഞായറാഴ്ച ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് റോൺ ഡിസാന്റിസിസ് തന്റെ ഉദ്ദേശങ്ങൾ വെളിപ്പെടുത്തുയത്.
ഒരു വിദേശ രാജ്യവുമായുള്ള സ്വതന്ത്ര വ്യാപാരത്തിനുള്ള യുഎസിലെ നിയമപരമായ പദവിയാണ് സാധാരണ വ്യാപാര പദവി. ചൈനയ്ക്കുള്ള ഈ പദവിയാണ് 2024-ലെ വൈറ്റ് ഹൗസ് മത്സരത്തിൽ വിജയിച്ചാൽ എടുത്തുകളയുമെന്ന് റോൺ ഡിസാന്റിസ് പ്രഖ്യാപിച്ചത്. തര്‍ക്കങ്ങള്‍ പരിഹരിച്ച് ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്താനുളള ശ്രമത്തിനിടെയാണ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ചൈന ഒരു പ്രചാരണ വിഷയമാകുന്നത്.