ഇന്ത്യൻ മഹാസമുദ്രത്തിൽ സാന്നിധ്യം ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെ ചൈനീസ് കപ്പല്‍ കൊളംബിയന്‍ തീരത്ത്. ചൈനയുടെ ഷി യാൻ 6 എന്ന അത്യാധുനിക സൗകര്യങ്ങളുള്ള കപ്പലാണ് ശ്രീലങ്കയില്‍ നങ്കുരമിട്ടത്.നാവികഗവേഷണ പ്രവർത്തനങ്ങൾക്കായി 48 മണിക്കൂർ കൊളംബോയില്‍ തങ്ങാന്‍ കപ്പലിന് അനുമതി നല്‍കിയതായാണ് വിവരം.
ബഹിരാകാശ പേടകങ്ങളെ നിരീക്ഷിക്കാൻ ശേഷിയുള്ള കപ്പലാണ് ചൈനയുടെ ഷി യാൻ 6. കൊളംബോയിലെ ചൈനീസ് സർക്കാറിനു കീഴിലുള്ള കമ്പനി നിയന്ത്രിക്കുന്ന ടെർമിനലില്‍ ഞായറാഴ്ചയാണ് കപ്പല്‍ എത്തിയത്. മുമ്പും സമാനമായി ഇവടെ ചൈനീസ് കപ്പലുകളെത്തിയിരുന്നെങ്കിലും ഗവേഷണം നടത്തുന്നതിനു ശ്രീലങ്ക അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍, ഈ തവണ ഗവേഷണാനുമതി നല്‍കിയതായി ശ്രീലങ്കൻ വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഷി യാൻ 6 നു ഗവേഷണാനുമതി നല്കിയ പശ്ചാത്തലത്തില്‍ രണ്ടു ദിവസവും ശ്രീലങ്കൻ നാവികസേനയും ശാസ്ത്രജ്ഞരും ഗവേഷകരും കപ്പലിനെ നിരീക്ഷിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ചൈനീസ് കപ്പല്‍ കൊളംബോയിൽ നങ്കൂരമിട്ടതിനെക്കുറിച്ച് ഇന്ത്യൻ നയതന്ത്രവൃത്തങ്ങൾ പ്രതികരിച്ചിട്ടില്ല. എന്നാല്‍, ചൈനയുടെ ചാരക്കപ്പലാണോ ഷി യാൻ 6 എന്ന ആശങ്ക ഇന്ത്യ ഉയര്‍ത്തുന്നതായും അഭ്യൂഹമുണ്ട്.