ക്രൈസ്തവര്‍ക്ക് ഏറ്റവും ഭീഷണിയുയര്‍ത്തുന്ന രാജ്യമായി മാറിയിരിയ്ക്കുകയാണ് നൈജീരിയ. 2022- ന്റെ തുടക്കത്തില്‍ നടന്ന ആക്രമണങ്ങളില്‍ 896 ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്.
ബോക്കോ ഹറാം, ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ വെസ്റ്റ് ആഫ്രിക്ക പ്രവിശ്യ തുടങ്ങിയ തീവ്രവാദ സംഘടനകളും ഫുലാനി തീവ്രവാദികളുമാണ് ഈ ആക്രമണങ്ങള്‍ക്ക് ഉത്തരവാദികള്‍. ഈ തീവ്രവാദ സംഘടനകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയും അവരുടെ അക്രമണങ്ങളുടെ ആഘാതം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്.
നൈജീരിയയില്‍ കഴിഞ്ഞ ഇരുപത് വര്‍ഷം നടന്ന ആക്രമണങ്ങളില്‍ അനേകം ക്രൈസ്തവര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നൈജീരിയയില്‍ സൈന്യവും പോലീസും രഹസ്യാന്വേഷണ ഏജന്‍സികളും എല്ലാം നിയന്ത്രിക്കുന്നത് മുസ്ലീങ്ങളാണ്.
ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് നൈജീരിയ. നൈജീരിയയില്‍ 200 ദശലക്ഷത്തിലധികം ആളുകളാണ് താമസിക്കുന്നത്. കഴിഞ്ഞ വര്‍ഷം, പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച്, ലോക രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ആക്രമണം നടക്കുന്ന രാജ്യമാണ് നൈജീരിയ.