ബഹിരാകാശ ശാസ്ത്രജ്ഞർക്ക് ക്രിസ്തുമസ് അനുഭവം പകർന്ന് ക്രിസ്തുമസ് ഗാലക്‌സി. നാസയുടെ ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ് (ജെ. ഡബ്ല്യു. എസ്. ടി.) ആദ്യമായി നമ്മുടെ ഗാലക്സി രൂപപ്പെടുന്നതുപോലെ കാണപ്പെടുന്നതിന്റെ ഒരു ചിത്രം പകർത്തിയിരുന്നു. ഈ ചിത്രമാണ് ശാസ്ത്രജ്ഞരെ അദ്ഭുതപ്പെടുത്തിയത്.
“പ്രപഞ്ചത്തിന് വെറും 600 ദശലക്ഷം വർഷം മാത്രം പ്രായമുള്ളപ്പോൾ ഉണ്ടായിരുന്നതുപോലെയും ക്രിസ്തുമസ് വിളക്കുകൾ തെളിയുമ്പോൾ ഉണ്ടാകുന്ന മനോഹാരിതയിലും ആ ഗാലക്‌സി കാണപ്പെട്ടു. മിന്നിത്തിളങ്ങുന്ന ഗാലക്സിയെ ഞാൻ ഇഷ്ടപ്പെടുന്നു” – സ്കോട്ട്ലൻഡിലെ ജ്യോതിശാസ്ത്രജ്ഞയായ പ്രൊഫസർ കാതറിൻ ഹേമാൻസ് ബി. ബി. സി. ന്യൂസിനോടു പറഞ്ഞു.
പ്രപഞ്ചത്തിൽ തൂങ്ങിക്കിടക്കുന്ന ക്രിസ്തുമസ് ട്രീ ബോബിളുകൾപോലെ കാണപ്പെടുന്ന വ്യത്യസ്ത നിറങ്ങളിലുള്ള നക്ഷത്രങ്ങളുടെ പത്ത് പന്തുകൾ
ജെ. ഡബ്ല്യു. എസ്. ടി. പകർത്തിയ ചിത്രത്തിൽ കാണിക്കുന്നു. ഇത് ആദ്യമായാണ് ശാസ്ത്രജ്ഞർ നമ്മുടെ സ്വന്തം ക്ഷീരപഥം പോലെ ഒരു ഗാലക്സി കണ്ടെത്തുന്നത്. ശാസ്ത്രജ്ഞർ വിദൂര ഗാലക്സിക്ക് ഫയർഫ്ലൈ സ്പാർക്കിൾ എന്ന് പേരിട്ടു. കാരണം, ഇത് മൾട്ടി-കളർ ഫയർഫ്ലൈസിന്റെ ഒരു കൂട്ടം പോലെയാണ്.
ഇതുവരെ നിർമിച്ച ഏറ്റവും ശക്തമായ ദൂരദർശിനി ഇതിനകംതന്നെ നമുക്ക് കൂടുതൽ അകലമുള്ളതും പഴക്കമുള്ളതുമായ ഗാലക്സികൾ കാണുന്നതിന് സഹായകമായിട്ടുണ്ടെങ്കിലും അവയൊന്നും പ്രപഞ്ചത്തിന്റെ ആദ്യ സമയത്തെതിനെ അനുസ്മരിക്കുന്നതായിരുന്നില്ല. “പ്രപഞ്ചത്തിന്റെ ഈ ഘട്ടത്തിൽ എന്താണ് സംഭവിച്ചതെന്നതിന്റെ വിവരങ്ങൾ വളരെ വിരളമാണ്. എന്നാൽ ഇവിടെ, ഒരു ഗാലക്‌സി ഘട്ടംഘട്ടമായി രൂപപ്പെടുന്നത് നാം കാണുകയാണ്. സാധാരണയായി കാണുന്ന താരാപഥങ്ങൾ ഇതിനകം രൂപപ്പെട്ടതിനാൽ ഇതാദ്യമായാണ് ഈ പ്രക്രിയ കാണുന്നത്” – ഗവേഷണത്തിന് നേതൃത്വം നൽകിയ മസാച്യുസെറ്റ്സിലെ വെല്ലസ്ലി കോളേജിലെ ഡോ ലാമിയ മൌല പറയുന്നു.