ദക്ഷിണ സുഡാനില്‍ ആചരിച്ച ആഫ്രിക്കന്‍ ശിശുദിനത്തില്‍, പ്രായപൂര്‍ത്തിയാകാത്തവരുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ പൊന്തിഫിക്കല്‍ മിഷന് സൊസൈറ്റികളുടെ (പി. എം. എസ്.) ഡയറക്ടര്‍ ഫാ. സാന്റോ ഗാബ. എല്ലാ വര്‍ഷവും ജൂണ്‍ 16-നു നടക്കുന്ന പരിപാടിയുടെ സന്ദേശത്തില്‍, കുട്ടികളുടെ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗമായി കുട്ടികളെ ദുരുപയോഗം ചെയ്യുന്നതായി സംശയിക്കുന്ന എല്ലാ കേസുകളും റിപ്പോര്‍ട്ട് ചെയ്യാന്‍ ഫാ. സാന്റോ ഗാബ പൗരന്മാരോട് അഭ്യര്‍ഥിച്ചു.
‘കുട്ടികള്‍ സുരക്ഷിതരാണെന്ന് സഭ ഉറപ്പുവരുത്തണം. കാരണം, കുട്ടികള്‍ സഭയുടെ ഭാവിയാണ്’ – ജൂണ്‍ 26 ബുധനാഴ്ച, തന്റെ സന്ദേശത്തില്‍ ഫാ. ഗാബ പറഞ്ഞു. കത്തോലിക്ക സഭയും ദക്ഷിണ സുഡാനിലെ നേതാക്കളും കുട്ടികളുടെ അന്തസും മാന്യമായ ജീവിതത്തിനും ശാരീരികസമഗ്രതയ്ക്കുമുള്ള അവരുടെ അവകാശങ്ങള്‍ ബഹുമാനിക്കുകയും പരിപോഷിപ്പിക്കുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദക്ഷിണ സുഡാനിലെ ടോംബുറ – യാംബിയോയിലെ കത്തോലിക്കാ രൂപതയിലെ വൈദികസംഘത്തിലെ അംഗം, കുട്ടികളെ സഭയ്ക്ക് പരമപ്രധാനമാണെന്ന് അംഗീകരിക്കുകയും പ്രായപൂര്‍ത്തിയാകാത്തവരെ ദുരുപയോഗം ചെയ്യുന്നതിന്റെ അപകടത്തെക്കുറിച്ച് ആഴത്തിലുള്ള അവബോധം നേടുന്നതിന് ദൈവജനത്തോട് അഭ്യര്‍ഥിക്കുകയും ചെയ്തു.
‘സമൂഹത്തില്‍ കുട്ടികള്‍ അഭിമുഖീകരിക്കുന്ന നിരവധി വെല്ലുവിളികളുണ്ട്. പ്രത്യേകിച്ച്, ദക്ഷിണ സുഡാനില്‍. കുട്ടികളെ റിക്രൂട്ട് ചെയ്യല്‍, നേരത്തെയുള്ള വിവാഹങ്ങള്‍’ എന്നിവ അദ്ദേഹം എടുത്തുകാണിച്ചു. എല്ലാ പ്രവര്‍ത്തനങ്ങളിലും കുട്ടികളെ ഉള്‍പ്പെടുത്തുകയും കുട്ടികളുടെ അവകാശങ്ങള്‍ വളര്‍ത്തിയെടുക്കുന്ന സമൂഹത്തിലെ മികച്ച സമ്പ്രദായങ്ങള്‍ക്കായി വാദിക്കുകയും ചെയ്യേണ്ടത് ആവശ്യമാണെന്നും ഫാ. ഗാബ ഊന്നിപ്പറഞ്ഞു.