വടക്കൻ മാസിഡോണിയയിൽ ഒരു നിശാക്ലബിലെ തീപിടിത്തത്തിൽ തിങ്കളാഴ്ച കൊല്ലപ്പെട്ട 59 പേർക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിനാളുകൾ ഒത്തുകൂടി. രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തത്തിനു കാരണമായ അഴിമതി അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. വ്യാപകമായ അക്രമം പൊട്ടിപ്പുറപ്പെടാൻ ഇത് കാരണമായി.
കൊക്കാനി പട്ടണത്തിൽ നടന്ന ഒരു ഹിപ് ഹോപ്പ് സംഗീതപരിപാടിക്കിടെ ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് തീപിടിത്തമുണ്ടായത്. തീജ്വാലകളിൽ നിന്നുള്ള തീപ്പൊരി, സീലിംഗിന്റെ ഒരു ഭാഗം കത്താൻ കാരണമായി. അവിടമാകെ തീ പടർന്നപ്പോൾ വേദിയിൽനിന്നു പുറത്തുകടക്കാൻ നൂറുകണക്കിന് ആളുകൾ തിരക്കുകൂട്ടുകയായിരുന്നു.
തലസ്ഥാനമായ സ്കോപ്ജെയിൽ നിന്ന് 50 മൈൽ (80 കിലോമീറ്റർ) കിഴക്കായി സ്ഥിതിചെയ്യുന്ന 25,000 പേരടങ്ങുന്ന പട്ടണത്തെ ഈ സംഭവം ലോകത്തെ ഞെട്ടിച്ചു. ബന്ധുക്കൾക്കുപോലും തിരിച്ചറിയാനാകാത്ത വിധമായിരുന്നു പല മൃതദേഹങ്ങളും. ഡി എൻ എ സാമ്പിളുകൾ നൽകി പ്രിയപ്പെട്ടവരെ അതിൽനിന്നും കണ്ടെത്താൻ ആളുകൾ ആശുപത്രിക്കു പുറത്ത് ക്യൂ നിന്നു. നൈറ്റ്ക്ലബിന്റെ ലൈസൻസ് നിയമവിരുദ്ധമായി നേടിയതാണെന്നും സ്ഥലത്ത് അഗ്നിശമന ഉപകരണങ്ങളോ, അടിയന്തര എക്സിറ്റുകളോ ഇല്ലായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ 150 ലധികം പേർക്ക് പരിക്കേറ്റു.
തിങ്കളാഴ്ച കൊക്കാനിയുടെ സെൻട്രൽ സ്ക്വയറിൽ നടന്ന നിശ്ശബ്ദ പ്രതിഷേധത്തിൽ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. മരിച്ചവർക്കായി മെഴുകുതിരികൾ കത്തിച്ച് അനുശോചന സന്ദേശങ്ങൾ എഴുതുകയും ചെയ്തിരുന്നു.