Thursday, April 3, 2025

സിവില്‍ സര്‍വീസ് പരീക്ഷാ ഫലം; ആദ്യ 4 റാങ്കുകളില്‍ വനിതകള്‍

സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ആദ്യ 4 റാങ്കുകള്‍ വനിതകള്‍ സ്വന്തമാക്കി. ശ്രുതി ശര്‍മയ്ക്കാണ് ഒന്നാം റാങ്ക്. അങ്കിത അഗര്‍വാളിനു രണ്ടാം റാങ്കും ഗാമിനി സിംഗ്ലയ്ക്കു മൂന്നാം റാങ്കും ലഭിച്ചു. നാലാം റാങ്ക് ഐശ്വര്യ വര്‍മയ്ക്കാണ്. ആദ്യ നൂറില്‍ ഒന്‍പതു മലയാളികളുമുണ്ട്.

ആകെ 685 ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ പട്ടികയില്‍ ഇടം പിടിച്ചു. 21-ാം റാങ്ക് മലയാളിയായ ദിലീപ് കെ. കൈനിക്കര സ്വന്തമാക്കി. ശ്രുതി രാജലക്ഷ്മിക്ക് 25-ാം റാങ്ക് ലഭിച്ചു. വി. അവിനാശ്-31, ജാസ്മിന്‍- 36 റാങ്കുകള്‍ നേടി.

പ്രധാന റാങ്കുകള്‍ നേടിയ മറ്റു മലയാളികള്‍- ടി. സ്വാതിശ്രീ (42), സി.എസ്. രമ്യ (46), അക്ഷയ് പിള്ള (51), അഖില്‍ വി. മേനോന്‍ (66), ചാരു-76.

 

Latest News