മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസില്‍ പുതിയ പശുത്തൊഴുത്ത് കെട്ടാനും ചുറ്റുമുള്ള മതില്‍ പുനര്‍നിര്‍മിക്കാനും തീരുമാനമായി. ഇതിനായി 42.90 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മാണചുമതല.
ചുറ്റുമതില്‍ പുനര്‍നിര്‍മിക്കാനും തൊഴുത്ത് നിര്‍മാണത്തിനുമായി പൊതുമരാമത്ത് വകുപ്പ് കഴിഞ്ഞ മേയ് ഏഴിന് കത്ത് നല്‍കിയിരുന്നു. ഇതിനായി വിശദമായ എസ്റ്റിമേറ്റും ചീഫ് എന്‍ജിനീയര്‍ തയ്യാറാക്കിയിരുന്നു. ഇത് പരിഗണിച്ച് ജൂണ്‍ 22 നാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കി ഉത്തരവിറക്കിയത്.
കെ-റെയില്‍ വിരുദ്ധസമരത്തിനിടെ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ക്ലിഫ് ഹൗസ് വളപ്പില്‍ കയറി കുറ്റിനാട്ടിയതില്‍ പോലീസിന് നേരെ വിമര്‍ശമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് സുരക്ഷാപാളിച്ച പുറത്തുവന്നത്. ഇതിന് ശേഷമാണ് ചുറ്റുമതില്‍ ബലപ്പെടുത്തി പുനര്‍നിര്‍മിക്കാന്‍ തീരുമാനിച്ചത്.