കാലാവസ്ഥ വ്യതിയാനം ഭൂമിയുടെ ഭ്രമണം മന്ദഗതിയില്‍ ആക്കുന്നതായി പഠനം. സ്വിറ്റ്‌സര്‍ലാന്റിലെ ഇടിഎച്ച് സുറിച്ച് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഇതുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ടത്. ഭ്രമണം മന്ദഗതിയില്‍ ആകുന്ന പശ്ചാത്തലത്തില്‍ ദിവസത്തിന്റെ ദൈര്‍ഘ്യം വര്‍ദ്ധിക്കും.
സര്‍വകലാശാലയിലെ പ്രൊഫ. ബെനഡിക്റ്റ് സോജയുടെ നേതൃത്വത്തിലുള്ള സംഘം ആയിരുന്നു പഠനം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട പഠനം നേച്വര്‍ ജിയോസയന്‍സില്‍ ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം ഭൂമിയുടെ ധ്രുവങ്ങളിലെ ഐസ് ഉരുകുന്നുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. ഈ ജലം ഭൂമധ്യരേഖയില്‍ എത്തുന്നു. ഇങ്ങിനെയെത്തുമ്പോള്‍ ഇത് ഭൂമിയുടെ പിണ്ഡത്തില്‍ മാറ്റം ഉണ്ടാക്കുന്നു. ഇതാണ് ഭൂമിയുടെ കറക്കം മന്ദഗതിയില്‍ ആക്കുന്നത് എന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.
സാധാരണയായി ചന്ദ്രനില്‍ ഉണ്ടാകുന്ന വേലിയേറ്റം ആണ് ഭൂമിയുടെ കറക്കം മന്ദഗതിയില്‍ ആക്കുക. ഇതേ തുടര്‍ന്ന് പകലുകളുടെ ദൈര്‍ഘ്യം വര്‍ദ്ധിക്കുകയും ചെയ്യും. ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളല്‍ ചന്ദ്രന്റെ അന്തരീക്ഷത്തെ ബാധിച്ചിട്ടുണ്ടെന്നും പഠനത്തില്‍ ഉണ്ട്.
അതേസമയം ഭൂമിയുടെ കറക്കം മന്ദഗതിയില്‍ ആകുന്നതില്‍ ആശങ്കവേണ്ടെന്നും ഗവേഷകര്‍ പറയുന്നു. നമ്മുടെ നിത്യജീവിതത്തെ ഇത് സാരമായ രീതിയില്‍ ബാധിക്കുകയില്ല. എന്നാല്‍ സമീപഭാവിയില്‍ ഇത് തിരിച്ചറിയുമെന്നും പഠനം വ്യക്തമാക്കുന്നു.