Monday, November 25, 2024

ചന്ദ്രനുമായി കൂടുതല്‍ അടുത്ത് ചാന്ദ്രയാന്‍-3: രണ്ടാംഘട്ട ഭ്രമണപഥം താഴ്ത്തല്‍ വിജയകരം

ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ മൂന്നിന്റെ രണ്ടാംഘട്ട ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐ.എസ്.ആർ.ഒ അറിയിച്ചു. ഇതോടെ പേടകം ചന്ദ്രനുമായി കൂടുതല്‍ അടുത്തു. ബുധനാഴ്ച ഉച്ചയ്ക്കുശേഷമാണ് പേടകം, രണ്ടാംഘട്ട ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്.

ഭ്രമണപഥം താഴ്ത്തുന്ന പ്രക്രിയയിൽ ഇനി രണ്ട് ഘട്ടം കൂടിയാണ് അവശേഷിക്കുന്നത്. 14-ന് രാവിലെ 11.30-നും 12.3-0നുമിടയിലാണ് മൂന്നാം ഘട്ടം നടത്തുക. നാലാമത്തേത് 16-നും നടക്കും. ഇതോടെ ചന്ദ്രനിൽനിന്ന് 100 കിലോമീറ്റർ ഉയരത്തിലുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ പേടകമെത്തും. നിലവില്‍ ചന്ദ്രനിൽ നിന്ന് കുറഞ്ഞ അകലം 174 കിലോമീറ്ററും കൂടിയ അകലം 1437 കിലോമീറ്ററും വരുന്ന ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് പേടകമിപ്പോൾ.

17-ന് പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിൽ നിന്ന് വേർപെടുന്നതോടെ ലാന്‍ഡർ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ്ങിന് സജ്ജമാകും. ആഗസ്റ്റ് 23-ന് വൈകിട്ട് 5.40-നാണ് സോഫ്റ്റ് ലാൻഡിങ് നിശ്ചയിച്ചിരിക്കുന്നത്.

Latest News