Saturday, April 19, 2025

‘ക്രിമിനലുകളെ പോലീസില്‍ വച്ചു പൊറുപ്പിക്കില്ല’; കടുത്ത ഭാഷയില്‍ പോലീസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

ക്രിമിനലുകളെ പോലീസില്‍ വച്ചു പൊറുപ്പിക്കില്ലെന്ന് കടുത്ത ഭാഷയില്‍ വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസിന്റെ പ്രവര്‍ത്തനം പല തലത്തില്‍ വിലയിരുത്തും എന്നും അദ്ദേഹം വ്യക്തമാക്കി.

ആരു വിളിച്ചാലും എവിടെയും പോകുന്ന ചിലരുണ്ട്. ഭൂരിഭാഗം ഉദ്യോഗസ്ഥരും നല്ല നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ തിരുത്താന്‍ തയ്യാറാകുന്നേയില്ല. അവരെ കണ്ടെത്തി തിരുത്തല്‍ നടപടികള്‍ സ്വീകരിക്കും.

എട്ടു വര്‍ഷത്തിനിടെ 108 ഉദ്യോഗസ്ഥരെ പുറത്താക്കി. പോലീസ് സേനയിലെ വളരെ ചുരുക്കം ചിലരാണ് തെറ്റായ പ്രവണത കാണിക്കുന്നതെന്നും പിണറായി വ്യക്തമാക്കി.

Latest News