Monday, April 14, 2025

മുനമ്പം വിഷയത്തിൽ മുഖ്യമന്ത്രി നിസ്സംഗത വെടിയണം: ആക്ട്സ്

കൊച്ചി: വഖഫ് ഭേദഗതി ബിൽ നിയമമായിരിക്കുന്ന സാഹചര്യത്തിൽ മുനമ്പം വിഷയം തീർക്കാനുള്ള മുഴുവൻ ഉത്തരവാദിത്വവും സംസ്ഥാന സർക്കാരിനാണെന്ന് ക്രൈസ്തവസഭകളുടെ കൂട്ടായ്മയായ ആക്ട്സ് നേതൃയോഗം അഭിപ്രായപ്പെട്ടു. ജുഡിഷ്യൽ കമ്മീഷന്റെയും മറ്റുമുള്ള മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ഇനിയും മുനമ്പം ജനതയുടെ ക്ഷമയെ പരീക്ഷിക്കരുത്. പ്രീണനവും നിസ്സംഗതയും വെടിഞ്ഞ്, ഇക്കാര്യത്തിൽ മുഖ്യമന്ത്രി അടിയന്തിര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

വഖഫ് ബോർഡിനെയും ഫറൂക്ക് കോളജ് അധികൃതരെയും മുനമ്പം സമര സമിതിയെയും ഒരുമിച്ചിരുത്താൻ അടിയന്തര നടപടി സ്വീകരിച്ചാൽ വിഷയത്തിന് ശാശ്വതപരിഹാരമാവും. ഇതിനുള്ള ഇച്ഛാശക്തി മുഖ്യമന്ത്രി കാട്ടണം.

ആക്ടസ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. സാജൻ വേളൂർ, കുരുവിള മാത്യൂസ്, പ്രൊഫ. ഷേർളി സ്റ്റുവാർട്ട്, അഡ്വ. ചാർളി പോൾ, അഡ്വ. നോബിൾ മാത്യു, ലെബി ഫിലിപ്പ് മാത്യു, മജ്ജൂ തോമസ്, നിബു ജേക്കബ്  ഡോ. സുരേഷ് ബൽരാജ്, ഡെന്നിസ് ജേക്കബ്, റവ. ജോൺ ജോസഫ്, ഫ്രാൻസിസ് അമ്പാട്ട് തുടങ്ങിയവർ സംബന്ധിച്ചു.

ജോർജ് സെബാസ്റ്റ്യൻ, അസംബ്ലി ഓഫ് ക്രിസ്റ്റ്യൻ ട്രസ്റ്റ് സർവീസ്, ജനറൽ സെക്രട്ടറി

LEAVE A REPLY

Please enter your comment!
Please enter your name here

Latest News