Sunday, November 24, 2024

സഹകരണ സംഘങ്ങള്‍ ബാങ്ക് എന്ന പേര് ഉപയോഗിക്കരുതെന്ന് ആര്‍ബിഐ

സഹകരണ സംഘങ്ങള്‍ ബാങ്ക് എന്ന പേര് ഉപയോഗിക്കരുതെന്ന് ആര്‍ബിഐ. സംസ്ഥാനത്തെ സഹകരണ സംഘങ്ങള്‍ക്ക് തിരിച്ചടിയാണ് ഈ ആര്‍ബിഐയുടെ ഈ നടപടി. മാധ്യമങ്ങളില്‍ പരസ്യത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ബാങ്കിങ് റെഗുലേഷന്‍ ആക്ട് ലംഘിച്ച് ചില സഹകരണ സംഘങ്ങള്‍ ബാങ്ക് എന്ന് ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് പരിരക്ഷ ഇല്ലെന്നും, സഹകരണ സംഘങ്ങള്‍ക്ക് ബാങ്കിങ് ബിസിനസ്സ് നടത്തുന്നതിന് ആര്‍ബിഐ ലൈസന്‍സില്ലെന്നുമാണ് വ്യക്തമാക്കുന്നത്.

സംസ്ഥാനത്തെ 1625 സഹകരണ സംഘങ്ങളേയും ഈ നിര്‍ദ്ദേശം പ്രതികൂലമായി ബാധിക്കും. നേരത്തെയും ആര്‍ബിഐ സമാന നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാലും പല സഹകരണസംഘങ്ങളും ബാങ്ക് എന്നു തന്നെയാണ് ഉപയോഗിക്കുന്നത്. സഹകരണ സംഘങ്ങള്‍ ബാങ്ക് എന്ന് ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശം റിസര്‍വ് ബാങ്ക് നേരത്തെ പുറപ്പെടുവിച്ചതാണ്. അതിന് സ്റ്റേ വാങ്ങിയിരുന്നെന്ന് മന്ത്രി വി.എന്‍. വാസവന്‍ പ്രതികരിച്ചു. പുതിയ വിജ്ഞാപനം സഹകരണ വകുപ്പ് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

 

Latest News