അതിശൈത്യത്തിന്റെ പിടിയില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. ഡല്‍ഹി ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ അന്തരീക്ഷ താപനില അഞ്ച് ഡിഗ്രി വരെ താഴ്ന്നു. കനത്ത മൂടല്‍മഞ്ഞ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ റോഡ് റെയില്‍ വ്യോമ ഗതാഗതത്തെ ബാധിച്ചു. അപകടസാധ്യതയുള്ളതിനാല്‍ വാഹനങ്ങള്‍ കുറഞ്ഞ വേഗതയില്‍ ഓടിക്കണമെന്ന് കേന്ദ്ര കാലവസ്ഥനിരീക്ഷണ വകുപ്പ് നിര്‍ദ്ദേശം നല്‍കി.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വരും ദിവസങ്ങളിലും തണുപ്പ് കൂടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. ശൈത്യം കടുക്കുന്നതിനൊപ്പം ഡല്‍ഹിയില്‍ വായു മലിനീകരണവും രൂക്ഷമാവുകയാണ്.