അമേരിക്കയിൽ അതിശൈത്യം പിടിമുറുക്കുന്നതിനാൽ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ ജാഗ്രതാനിര്‍ദ്ദേശം. രണ്ടു ദിവസത്തിനുള്ളിൽ തണുപ്പ് 45 ഡിഗ്രി വരെയെത്തുമെന്നാണ് വിലയിരുത്തൽ. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് രാജ്യത്തെ വിമാന സർവ്വീസുകൾ റദ്ദാക്കിയിരിക്കുകയാണ്.
നൂറു വർഷത്തിനിടയിലെ ഏറ്റവും കഠിനമായ ശൈത്യത്തെയാണ് അമേരിക്ക നേരിടുന്നതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മൂടൽമഞ്ഞു വീഴ്ചയെ തുടർന്ന് അന്താരാഷ്ട്ര വിമാന സർവ്വീസുകൾ ഉൾപ്പടെ നിർത്തിവച്ചിരിക്കുകയാണ്. യുഎസ്- ലെ 17 കോടിയോളം ആളുകൾ മൂടൽമഞ്ഞിന്റെ ദുരിതം അനുഭവിക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം, വരും ദിവസങ്ങളിൽ ശൈത്യം കഠിനമാകും എന്നാണ് കാലാവസ്ഥസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ്. ” ഈ ക്രിസ്തുമസ് അവധിക്കാലത്ത് നിങ്ങൾ ഏതെങ്കിലും ഒഴിവാക്കാൻ കഴിയാത്ത യാത്രകൾ ആസൂത്രണം ചെയ്യുന്നെങ്കിൽ ഈ രണ്ട് ദിവസത്തിനുള്ളിൽ പുറപ്പെടണം. വരും ദിവസങ്ങളിൽ യാത്ര ദുഷ്കരമാകും” – അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ പറഞ്ഞു. കഴിവതും ആളുകൾ വീടുകൾക്കുള്ളിൽ തന്നെ കഴിയണമെന്നും രോഗികൾ കൂടുതൽ ശ്രദ്ധിക്കണമെന്നും ആരോഗ്യ വിദഗ്ധരും നിർദ്ദേശം നൽകിയിട്ടുണ്ട്.