വാണിജ്യ ആവശ്യങ്ങൾക്കായുള്ള പാചക വാതകത്തിന് വില വീണ്ടും വർധിപ്പിച്ചു. 19 കിലോ ഗ്രാം വരുന്ന എൽപിജി സിലിണ്ടറിന് 48.50 രൂപയാണ് കൂട്ടിയത്. ഇതോടെ 1691.5 രൂപയുണ്ടായിരുന്ന വാണിജ്യ പാചകവാതകത്തിന് 1740 രൂപയായി.
വാണിജ്യ ആവശ്യങ്ങൾക്കുള്ള അഞ്ച് കിലോ ഗ്രാം വരുന്ന എൽപിജി സിലിണ്ടറിന് 12 രൂപയും വർധിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച അർധരാത്രിയോടെ തന്നെ പുതുക്കിയ നിരക്ക് നിലവിൽ വന്നു. വാണിജ്യ സിലിണ്ടറിന് കഴിഞ്ഞ മാസവും വില ഉയർത്തിയിരുന്നു. 39 രൂപയായിരുന്നു അന്ന് കൂട്ടിയിരുന്നത്.
ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന എൽപിജി സിലിണ്ടറിന് വില ഉയർത്തിയിട്ടില്ല. എങ്കിലും അടിക്കടിയുള്ള ഈ വിലയുയർത്തൽ വാണിജ്യ ആവശ്യങ്ങൾക്കായുള്ള പാചക വാതകയറ്റത്തെ ആശ്രയിക്കുന്നവർക്കു തലവേദനയായി മാറുകയാണ്.