Monday, November 25, 2024

വാണിജ്യാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന പാചക വാതകത്തിന്റെ വില കൂടി

രാജ്യത്ത് വാണിജ്യാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന പാചക വാതകത്തിന്റെ വില വർധിപ്പിച്ചു. പതിവ് പ്രതിമാസ വില പുനർനിർണയത്തിൽ വാണിജ്യ സിലിണ്ടറുകൾക്ക് 39 രൂപയാണ് വർധിപ്പിച്ചത്. വാണിജ്യ സിലിണ്ടറുകൾക്ക് വില വർധിപ്പിച്ചെങ്കിലും ഗാർഹിക സിലിണ്ടറുകൾക്ക് നിലവിലെ വില തന്നെ തുടരും.

വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതകത്തിന്റെ വില ജൂണിലും ജൂലായിലും കുറച്ചിരുന്നു. ഓഗസ്റ്റിലെ വില നിർണയത്തിൽ 8.50 രൂപ കൂട്ടുകയും ചെയ്തിരുന്നു. ജൂണിൽ 69.50 രൂപയും ജൂലായിൽ 30 രൂപയുമായിരുന്നു കുറച്ചത്. അതിനു ശേഷം ഓഗസ്റ്റിൽ 8.50 രൂപ വർധിപ്പിച്ചു. പുതിയ വർധനവോടെ 19 കിലോഗ്രാമിന്റെ സിലിൻഡറിന് ഡൽഹിയിലെ വില 1691.50 രൂപയായി.

Latest News