മണിപ്പൂരിൽ കുക്കി വിഭാഗക്കാരായ മൂന്നു പേരെ തീവ്രവാദികൾ വെടിവച്ചുകൊലപ്പെടുത്തി. കാംഗ്പോക്പി ജില്ലയിൽ ഇന്നലെ രാവിലെ ഐറെംഗ്, കാരം വായ്ഫേയി ഗ്രാമങ്ങൾക്കു മധ്യേയായിരുന്നു ആക്രമണം. പോൻലെനിൽനിന്നു ലെമെ കോംഗിലേക്കു കുന്നിൻമുകളിലൂടെയുള്ള റോഡിലൂടെ യാത്ര തിരിച്ചവരെ സായുധ തീവ്രവാദികൾ വെടിവച്ചു കൊല്ലുകയായിരുന്നു. ഓട്ടോമാറ്റിക് തോക്കു ഉപയോഗിച്ചായിരുന്നു പൊലീസ് യുണിഫോമിലെത്തിയ തീവ്രവാദികൾ ആക്രമണം നടത്തിയത്. ഉടൻ സുര ക്ഷാസേന സ്ഥലത്തെത്തി. ചുരാചന്ദ്പുരിലേക്കു പോകാൻ കുക്കികൾ ഉപയോഗിക്കുന്ന റോഡിലാണ് ആക്രമണം നടന്നത്.
ആക്രമണത്തെ ഗോത്രസംഘടനകളായ ഐ.ടി.എൽ.എഫ്, കമ്മറ്റി ഓൺ ട്രൈബൽ യൂണിറ്റി (സി. ഒ. ടി. യു) എന്നിവ ആപലപിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ടെംഗ്നൗപാൽ ജില്ലയിൽ സംഘർഷത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു. അമ്പതിലേറെ പേർക്കു പരിക്കേറ്റു. മണിപ്പൂർ സംഘർഷത്തിൽ ഇതുവരെ 180 പേർ കൊല്ലപ്പെട്ടു എന്നാണ് ഔദ്യോഗിക കണക്ക്.