Thursday, October 10, 2024

ആണവായുധങ്ങൾ പൂർണ്ണമായി ഇല്ലാതാക്കാൻ ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ട് കർദിനാൾ പരോളിൻ

ആണവായുധങ്ങൾ പൂർണ്ണമായി നിർമ്മാർജനം ചെയ്യുന്നതിനായി ഐക്യരാഷ്ട്രസഭയോട് നടപടിയെടുക്കാൻ ആവശ്യപ്പെട്ട് പരിശുദ്ധ സിംഹസനത്തിന്റെ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ. ഈ ആയുധങ്ങൾ ഉണ്ടാക്കുന്ന നാശനഷ്ടങ്ങൾ പുനർക്രമീകരിക്കാൻ സാധിക്കാത്തതിനാൽ ലോകകാര്യങ്ങളുടെ നിലവിലെ അവസ്ഥ ഗുരുതരമായ ആശങ്കയ്ക്കു  കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സെപ്തംബർ 26-ന് ന്യൂയോർക്കിൽ നടന്ന യു. എൻ. ഉന്നതതലയോഗത്തിൽ സംസാരിച്ച കർദിനാൾ പരോളിൻ, ആണവസംഘർഷത്തിന്റെ സാധ്യത വർധിപ്പിക്കുകയും അന്താരാഷ്ട്ര സംഘർഷങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന ‘ആയുധമത്സരത്തെ’ അപലപിച്ചു.

ആണവായുധങ്ങൾ നിർമ്മാർജനം ചെയ്യുന്നത് സമൂഹത്തിന്റെ ഏറ്റവും അടിയന്തിരമായ വികസന ആവശ്യങ്ങൾ നിറവേറ്റുന്നതിന് നിർണ്ണായകമാണെന്ന് അദ്ദേഹം പറഞ്ഞു. ‘ആണവായുധങ്ങളില്ലാത്ത ഒരു ലോകം ആവശ്യവും സാധ്യവുമാണ്’ എന്ന ഫ്രാൻസിസ് മാർപാപ്പയുടെ നിലപാട് അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രതിധ്വനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News