ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയിലും സംഘര്‍ഷം രൂക്ഷമാകുന്നു. സായുധരായ ഗോത്രവിഭാഗവും സൈന്യവും തമ്മിലാണ് ഏറ്റുമുട്ടല്‍ സാഹചര്യം നിലനില്‍ക്കുന്നത്. ഫാനോ എന്ന ഗോത്രവിഭാഗത്തെ നിരായുധീകരിക്കാനുള്ള സർക്കാര്‍ ശ്രമമാണ് സംഘട്ടത്തിന് കാരണം.
അംഹാര മേഖലയിൽ സായുധവിഭാഗത്തെ തകർക്കാൻ കഴിഞ്ഞ വർഷവും സൈന്യം ശ്രമിച്ചിരുന്നു. കഴിഞ്ഞ ഏപ്രിൽ മുതൽ മേഖലയിൽ അസ്ഥിരത തുടരുകയാണ്. ഏറ്റുമുട്ടലിന്റെ ഭാഗമായി മേഖലയിലെ ലാലിബെല വിമാനത്താവളം ഫാനോ വിഭാഗം പിടിച്ചെടുത്തിട്ടുണ്ട്. അംഹാരയുടെ കിഴക്കൻഭാഗത്തെ എത്യോപ്യൻ തലസ്ഥാനമായ ആഡിസ് അബാബയുമായി ബന്ധിപ്പിക്കുന്ന ഹൈവേയിലും അസ്ഥിരത നിലനില്‍ക്കുകയാണ്.
അതേസമയം, അംഹാരയിലെ ജനങ്ങളുടെ ആശങ്കകൾ മനസ്സിലാക്കുന്നതായും സമാധാനപരമായ പരിഹാരം കാണാൻ സംഭാഷണത്തിന് അവർ തയാറാകണമെന്നും ഉപപ്രധാനമന്ത്രി ദെമെകെ മെകോനൻ വ്യക്തമാക്കി. സായുധവിഭാഗത്തെ തകർക്കാൻ കഴിഞ്ഞ വർഷവും സൈന്യം ശ്രമിച്ചിരുന്നു.