Monday, November 25, 2024

മധ്യപൂര്‍വദേശങ്ങളിലെ സംഘര്‍ഷങ്ങള്‍ കുട്ടികളുടെ ജീവിതം തകര്‍ക്കുന്നു

ഗാസാ പ്രദേശത്തെ കുട്ടികള്‍ ഉള്‍പ്പെടെ 90% ജനങ്ങളും കുടിയിറക്കപ്പെട്ടുവെന്നും ലെബനോനില്‍ കഴിഞ്ഞ ദിവസമുണ്ടായ ബോംബാക്രമണത്തില്‍ മൂന്നു കുട്ടികള്‍ കൊല്ലപ്പെട്ടുവെന്നും ഐക്യരാഷ്ട്ര സഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. സാമൂഹ്യമാധ്യമമായ എക്സിലൂടെയാണ് സംഘടന ഈ വിവരം പുറത്തുവിട്ടത്.

ഗാസായില്‍ നടന്നുവരുന്ന സായുധസംഘര്‍ഷങ്ങള്‍മൂലം അവിടെയുണ്ടായിരുന്ന ആളുകളില്‍ 90% പേരും 2023 ഒക്ടോബര്‍മുതല്‍ സ്വഭവനങ്ങളില്‍നിന്നും കുടിയിറങ്ങാന്‍ നിര്‍ബന്ധിതരായി; ഇവരില്‍ പലരും കുട്ടികളായിരുന്നു. കുടിയിറക്കപ്പെട്ട ആളുകള്‍ക്കായി തയ്യാറാക്കിയിരിക്കുന്ന ഇടങ്ങളില്‍ അടിസ്ഥാനസൗകര്യങ്ങള്‍പോലും ലഭ്യമല്ല എന്നും സംഘടന പുറത്തുവിട്ട വിവരങ്ങളില്‍ വെളിപ്പെടുത്തുന്നു.

കൂടാതെ, തെക്കന്‍ ലെബനോനില്‍ കഴിഞ്ഞ ദിവസം നടന്ന ബോംബാക്രമണത്തില്‍ മറ്റു മൂന്നു കുട്ടികള്‍കൂടി കൊല്ലപ്പെട്ടതായും ഇവര്‍ സ്വഭവനങ്ങള്‍ക്കുമുന്നിലാണ് കൊല്ലപ്പെട്ടതെന്നും ശിശുക്ഷേമനിധി അറിയിച്ചു. മരണമടഞ്ഞ കുട്ടികളുടെ കുടുംബങ്ങളെ പ്രത്യേകം പരാമര്‍ശിച്ച യൂണിസെഫ്, നിലവിലെ ആക്രമണങ്ങള്‍ തുടരുന്നിടത്തോളം കാലം കുട്ടികള്‍ അപകടഭീതിയിലാണ് ജീവിക്കേണ്ടിവരികയെന്നും ഓര്‍മ്മിപ്പിച്ചു.

 

Latest News