Tuesday, November 26, 2024

തോക്കുനിയന്ത്രണ ബില്‍ യുഎസ് സെനറ്റ് പാസാക്കി

വെടിവയ്പു ദുരന്തങ്ങള്‍ തുടര്‍ക്കഥയായ അമേരിക്കയില്‍ തോക്കുനിയന്ത്രണം പ്രാബല്യത്തില്‍ വരുത്താനുള്ള സുപ്രധാന ബില്‍ സെനറ്റില്‍ പാസായി.

21 വയസിനു താഴെയുള്ളവര്‍ തോക്കു വാങ്ങുന്നതിനു കര്‍ശനവ്യവസ്ഥകള്‍ ബില്ലില്‍ ശിപാര്‍ശ ചെയ്യുന്നു. കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവര്‍ തോക്കു സ്വന്തമാക്കാതിരിക്കാനുള്ള നടപടികള്‍ സംസ്ഥാനങ്ങള്‍ക്കു സ്വീകരിക്കാം.

തോക്കുനിയന്ത്രണത്തിനായി അമേരിക്ക 30 വര്‍ഷത്തിനിടെ കൊണ്ടുവരുന്ന ഏറ്റവും പ്രധാന നിയമമാണിത്. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും 50 വീതം അംഗങ്ങളുള്ള സെനറ്റില്‍ 33നെതിരേ 65 വോട്ടുകള്‍ക്കാണു ബില്‍ പാസായത്. ആയുധം കൈവശം വയ്ക്കാനുള്ള അവകാശത്തെ പിന്തുണയ്ക്കുന്ന പ്രതിപക്ഷ റിപ്പബ്ലിക്കന്മാരിലെ ഒരു വിഭാഗം ബില്ലിനെ അനുകൂലിച്ചതു ശ്രദ്ധേയമായി.

 

Latest News