കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി ചിത്രം ഇന്ന് തെളിയും. പത്രിക സമര്‍പ്പണത്തിന്റെ അവസാന ദിവസമായ ഇന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്് നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഗാര്‍ഗെ ഇന്ന് നമ്മനിര്ദേശപ്രതിക സമര്‍പ്പിക്കും.
ശശി തരൂര്‍ എം പി, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ് വിജയ് സിംങ് എന്നിവരാണ് മത്സരരംഗത്തുള്ള മറ്റ് പ്രമുഖര്‍. കൂടുതല്‍ മത്സരാര്‍ഥികള്‍ രംഗത്തെത്തുമെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നത്.
ഒരുവര്‍ഷമായി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞുകിടന്നതിനെ തുടര്‍ന്നാണ് അധ്യക്ഷ തിരഞ്ഞെടുപ്പ് നടത്തുവാന്‍ തീരുമാനിച്ചത്. ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നില്ല എന്ന പ്രത്യേകതയും ഈ തിരഞ്ഞെടുപ്പില്‍ ഉണ്ട്.