കോൺഗ്രസ് അധ്യക്ഷനെ കണ്ടെത്താനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ 10 ന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് നാല് വരെയാണ്. എ.ഐ.സി.സി ആസ്ഥാനത്തും രാജ്യത്തുടനീളമുള്ള സംസ്ഥാന കോൺഗ്രസ് കമ്മിറ്റിയുടെ ഓഫീസുകളിലുമാണ് വോട്ടടുപ്പ് പുരോഗമിക്കുന്നത്.
മുതിർന്ന നേതാക്കളായ മല്ലികാർജുൻ ഖാർഗെ, ശശി തരൂർ എന്നിവർ തമ്മിലാണ് പോരാട്ടം. 9000-ത്തിലധികം കോൺഗ്രസ് പ്രതിനിധികൾ പങ്കെടുക്കുന്ന വോട്ടെടുപ്പിൽ കേരളത്തിൽ നിന്നും 310 വോട്ടുകളാണ് ഉള്ളത്. രാജ്യത്ത് ശക്തമായി കോൺഗ്രസ് പാർട്ടി നിലനിൽക്കുന്ന സംസ്ഥാനമായതിനാൽ, കേരളത്തിലെ പ്രവർത്തകർ ആവേശത്തിലാണ്.
അധ്യക്ഷ സ്ഥാനാർത്ഥികളായ ഖാർഗെ കർണാടകത്തിലും, തരൂർ ഇന്ദിര ഭവനിലും വോട്ട് രേഖപ്പെടുത്തി.137 വർഷത്തെ പാരമ്പര്യമുളള കോൺഗ്രസ് പാർട്ടി നീണ്ട 22 വർഷങ്ങൾക്ക് ശേഷമാണ് അധ്യക്ഷ തെരഞ്ഞടുപ്പ് നടത്തുന്നത്. ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള സ്ഥാനാർത്ഥികൾ മത്സരിക്കുന്നു എന്നതും പ്രത്യേകതയാണ്. 19 ന് ആണ് വേട്ടെണ്ണൽ.