Monday, November 25, 2024

ലോകത്തിലെ ഏറ്റവും വലിയ ദൂരദർശിനിയുടെ നിർമാണം ആരംഭിച്ചു

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മഹത്തായ ശാസ്ത്ര പദ്ധതികളിലൊന്ന് അതിന്റെ നിർമ്മാണത്തിന്റെ ആദ്യഘട്ടം ഇന്ന് ആരംഭിക്കും. 2028 -ൽ പൂർത്തിയാക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്ന സ്‌ക്വയർ കിലോമീറ്റർ അറേ (എസ്‌കെഎ) എന്ന ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ടെലിസ്‌കോപ്പിന്റെ നിർമ്മാണമാണ് ഇന്ന് ആരംഭിക്കുന്നത്.

ഐൻസ്റ്റീന്റെ സിദ്ധാന്തങ്ങളിൽ ഏറ്റവും കൃത്യമായ പരിശോധനകൾ നടത്തുവാനും അന്യഗ്രഹ ജീവികളുടെ സാന്നിധ്യത്തെ കുറിച്ചുള്ള അന്വേഷണങ്ങൾ നടത്തുവാനും എസ്‌കെഎയ്ക്ക് കഴിയും വിധമാണ് ഇതിന്റെ നിർമിതി. ഓസ്‌ട്രേലിയയിലെ റിമോട്ട് മർച്ചിസൺ ഷയറിലും ദക്ഷിണാഫ്രിക്കയിലെ നോർത്തേൺ കേപ്പിലെ കാരൂവിലും ആയി നടന്ന ചടങ്ങുകളിൽ പദ്ധതിക്ക് നേതൃത്വം നൽകുന്ന എട്ട് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.

“ഇത് 30 വർഷത്തെ യാത്രയാണ്. ആദ്യത്തെ 10 വർഷം ആശയങ്ങൾ വികസിപ്പിക്കുന്നതിനായും രണ്ടാമത്തെ 10 വർഷം സാങ്കേതിക വികസനത്തിനായി ചെലവഴിച്ചു. തുടർന്ന് അടുത്ത ദശകം വിശദമായ രൂപകല്പന, സൈറ്റുകൾ സുരക്ഷിതമാക്കൽ, സർക്കാരുകളെ അംഗീകാരം, ഫണ്ട് കണ്ടെത്തൽ എന്നിവയ്ക്കായി ചിലവിട്ടു,”- സ്‌ക്വയർ കിലോമീറ്റർ അറേ ഓർഗനൈസേഷന്റെ ഡയറക്ടർ ജനറൽ പ്രൊഫ ഫിൽ ഡയമണ്ട് പറഞ്ഞു.

Latest News