പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ വിവാദപരാമര്‍ശം നടത്തിയ ആഭ്യന്തരമന്ത്രി സുല്ല ബ്രെവര്‍മാനെ യു.കെ ഭരണകൂടം പുറത്താക്കി. പലസ്തീന്‍ അനുകൂല മാര്‍ച്ചിനെ പൊലീസ് കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചു നടത്തിയ പ്രസ്താവനയാണ് വിവാദമായത്. പരാമര്‍ശത്തിനുപിന്നാലെ വലിയ പ്രക്ഷോഭമുണ്ടായതിനെ തുടര്‍ന്നാണ് നടപടി.
കഴിഞ്ഞ ആഴ്ചയാണ് യു.കെയിലെ ഏറ്റവും മുതിര്‍ന്ന മന്ത്രിമാരിലൊരാളായ സുല്ല ബ്രാവര്‍മാന്‍, പലസ്തീന്‍ അനുകൂല പരാമര്‍ശം നടത്തിയത്. പലസ്തീന്‍ അനുകൂല ജനക്കൂട്ടത്തെ പൊലീസ് അവഗണിക്കുന്നു എന്നതടക്കമുള്ളതായിരുന്നു മന്ത്രിയുടെ പ്രസ്താവന. പിന്നാലെ വലതുപക്ഷ പ്രതിഷേധക്കാരുടെ നേതൃത്വത്തില്‍ ലണ്ടനില്‍ പ്രതിഷേധം ആരംഭിക്കുകയായിരുന്നു. ഇതോടെ മന്ത്രിക്കെതിരെ നടപടിയെടുക്കാന്‍ ഋഷി സുനക് നിര്‍ബന്ധിതനായി.
അതേസമയം, യു.കെ ആഭ്യന്തരസെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കംചെയ്തതിനുപിന്നാലെ സുല്ല ബ്രാവർമാൻ സുനകിനെ വിമര്‍ശിച്ച് കത്തെഴുതി. രാജ്യത്തിന്റെ പ്രധാന നയങ്ങളിൽനിന്ന് വ്യക്തമായും ആവർത്തിച്ചും സുനക് പരാജയപ്പെട്ടതായി സുല്ല ബ്രെവര്‍മാന്‍ കത്തില്‍ ചൂണ്ടിക്കാട്ടി.