Tuesday, November 26, 2024

ചൈനയില്‍ വീണ്ടും കൊറോണ ശക്തിപ്രാപിക്കുന്നു ;പുതിയ ഉപ വകഭേദം കണ്ടെത്തി; അതീവ വ്യാപന ശേഷിയുള്ളതെന്ന് വിദഗ്ധര്‍

ഒരിടവേളയ്ക്ക് ശേഷം ചൈനയില്‍ കൊറോണ വീണ്ടും പിടിമുറുക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഒമിക്രോണിന്റെ പുതിയ ഉപവകഭേദം കണ്ടെത്തി. അതിതീവ്ര വ്യാപന ശേഷിയുള്ള ബിഎ.5 ആണ് കണ്ടെത്തിയത്.

കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ക്കിടയില്‍ 9 പ്രവിശ്യകളില്‍ ശക്തമായ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഒമിക്രോണിന്റെ ഉപവകഭേദം കണ്ടെത്തിയത്. ചൈനയുടെ സാമ്പത്തിക തലസ്ഥാനമായ ഷാങ്ഹായിലാണ് ഇപ്പോള്‍ കൊറോണ കേസുകള്‍ രൂക്ഷമായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അടുത്തിടെ കൊറോണ രാജ്യത്ത് നിന്ന് തുടച്ചു നീക്കിയെന്ന് ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയില്‍ കൊറോണ വീണ്ടും വ്യാപിക്കുന്നത്. കൊറോണ കേസുകളില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായതോടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ് ചൈന.

പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രദേശത്തെ ജനങ്ങള്‍ ജൂലൈ 12 മുതല്‍ 14 വരെ രണ്ട് റൗണ്ട് കൊറോണ പരിശോധനകള്‍ക്ക് വിധേയരാകുമെന്ന് ഷാങ്ഹായ് ഹെല്‍ത്ത് കമ്മീഷനിലെ ഷാവോ അറിയിച്ചു. കൂടാതെ ഗുരുതരമായ രോഗമോ മരണമോ ഉണ്ടാക്കുന്നതില്‍ നിന്ന് ബിഎ.5 നെ തടയുന്നതിന് വാക്സിനേഷന്‍ ഇപ്പോഴും ഫലപ്രദമാണെന്നും, വാക്‌സിന്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉഗാണ്ടയില്‍ നിന്ന് ഷാങ്ഹായിലേക്ക് വിമാനത്തില്‍ യാത്രചെയ്ത 37 വയസ്സുള്ള യുവാവിലാണ് ആദ്യമായി ഈ വകഭേദം കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

 

Latest News