Tuesday, November 26, 2024

ഐഎസ്ആര്‍ഒയുടെ രണ്ടാം വാണിജ്യ വിക്ഷേപണം ഇന്ന്; ബഹിരാകാശത്ത് എത്തുന്നത് സിംഗപ്പൂരിന്റെ മൂന്ന് ഉപഗ്രഹങ്ങള്‍

ഇന്ത്യന്‍ ബഹിരാകാശ ദൗത്യത്തില്‍ ഇന്ന് മറ്റൊരു പൊന്‍തൂവല്‍ ചാര്‍ത്തപ്പെടും. വാണിജ്യമേഖലയിലെ ഉപഗ്രഹവിക്ഷേപണത്തിലൂടെ ഇന്ന് വിദേശരാജ്യത്തിന്റെ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിക്കും. ഇന്ന് വൈകിട്ട് ആറരയ്ക്കാണ് വിക്ഷേപണം.

സിംഗപ്പൂരിന്റെ മൂന്ന് ഉപഗ്രഹങ്ങളാണ് പിഎസ്എല്‍വി-സി53ന്റെ സഹായത്താല്‍ ഭ്രമണപഥത്തിലെത്തിക്കുക. ഇന്ത്യയുടെ വാണിജ്യവിക്ഷേപണ കമ്പനിയായ ന്യൂസ്പേസ് ഇന്ത്യാ ലിമിറ്റഡാണ് സിംഗപ്പൂരിനായി വിക്ഷേപണ ദൗത്യം ഏറ്റെടുത്തത്.

ഐഎസ്ആര്‍ഒയുടെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്നാണ് പിഎസ്എല്‍വി കുതിച്ചുയരുക. അമേരിക്കയിലെ ഫ്രഞ്ച് ഗയാനയില്‍ നിന്ന് രണ്ടാഴ്ച മുന്നേ ഇന്ത്യ വാണിജ്യ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചിരുന്നു.

പിഎസ്എല്‍വിയുടെ 55-ാം ദൗത്യമാണ് ഇന്ന് നടക്കുന്നത്. സിംഗപ്പൂരിനായി ദക്ഷിണ കൊറിയയുടെ സാറ്ററെക് ഇനീഷ്യേറ്റീവ് നിര്‍മ്മിച്ച രണ്ട് ഉപഗ്രഹങ്ങളും സിംഗപ്പൂരിലെ നാന്‍യാംഗ് സാങ്കേതിക സര്‍വ്വകലാശാല വികസിപ്പിച്ച ഉപഗ്രഹവുമാണ് പിഎസ്എല്‍വി ഇന്ന് ബഹിരാകാശത്ത് എത്തിക്കുക.

 

 

Latest News