Friday, January 24, 2025

എം. എഫ്. ഹുസൈൻ ചിത്രങ്ങൾ കണ്ടുകെട്ടാൻ കോടതി ഉത്തരവ്

ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ കലാകാരന്മാരിലൊരാളായ എം. എഫ്. ഹുസൈന്റെ ‘ആക്ഷേപകരമായ’ രണ്ട് പെയിന്റിംഗുകൾ പിടിച്ചെടുക്കാൻ ഉത്തരവിട്ട് ഡൽഹി കോടതി. ഒരു ആർട്ട് ഗാലറിയിൽ പ്രദർശിപ്പിച്ചിരിക്കുന്നതും രണ്ട് ഹിന്ദുദൈവങ്ങളെ ഉൾക്കൊള്ളുന്നതുമായ പെയിന്റിംഗുകൾ മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ച് സമർപ്പിച്ച പരാതിയെത്തുടർന്ന് കലാസൃഷ്ടികൾ പിടിച്ചെടുക്കാൻ കോടതി പൊലീസിന് തിങ്കളാഴ്ച അനുമതി നൽകി.

2011 ൽ 95-ാം വയസ്സിൽ അന്തരിച്ച ഹുസൈൻ, തന്റെ ചിത്രങ്ങളിൽ നഗ്ന ഹിന്ദുദൈവങ്ങളെ ചിത്രീകരിച്ചതിന് വലിയ വിമർശനം നേരിട്ടിരുന്നു. പ്രദർശനം നടത്തിയ ഡൽഹി ആർട്ട് ഗാലറി (ഡി. എ. ജി.) തെറ്റ് നിഷേധിച്ചു. കൂടാതെ, വിശദമായ പൊലീസ് അന്വേഷണത്തിൽ ഗാലറിയിൽ കുറ്റം കണ്ടെത്താനായില്ലെന്നും പ്രസ്താവിച്ചു.

ഒക്‌ടോബർ 26 മുതൽ ഡിസംബർ 14 വരെ ഡി. എ. ജി. യിലെ ഹുസൈൻ: ദി ടൈംലെസ് മോഡേണിസ്റ്റ് എന്ന പ്രദർശനത്തിൽ അദ്ദേഹത്തിന്റെ നൂറിലധികം ചിത്രങ്ങൾ കലാസ്വാദകർക്കു നൽകി. ‘ഇന്ത്യൻ പിക്കാസോ’ എന്നറിയപ്പെടുന്ന എം. എഫ്. ഹുസൈൻ ജീവിച്ചിരുന്ന കാലത്തും തന്റെ പെയിന്റിംഗുകൾക്ക് നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങിയ കലാകാരനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News