കോവിഡ് ആഗോള അടിയന്തരാവസ്ഥയായി തുടരുമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനം ഗബ്രിയേസിസ്.
മൂന്നുവര്‍ഷം മുമ്പ് ജനുവരി 30നാണ് കോവിഡിനെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചത്. സമീപഭാവിയിലും കോവിഡ് മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കുമിടയില്‍ സ്ഥിരസാന്നിധ്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകം കോവിഡിന്റെ നാലാംവര്‍ഷത്തേക്ക് കടക്കുമ്പോള്‍ ഒമിക്രോണ്‍ വ്യാപനം രൂക്ഷമായ ഘട്ടത്തേക്കാള്‍ മെച്ചപ്പെട്ട സ്ഥിതിയിലാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ടുമാസത്തിനിടെ 1.7 ലക്ഷം പേര്‍ കോവിഡിന് ഇരയായി. വാക്സിന്‍ നല്‍കി മാത്രമേ മഹാമാരിയെ നിയന്ത്രിക്കാനാകൂവെന്നും ഗബ്രിയേസിസ് പറഞ്ഞു.