Monday, November 25, 2024

യൂറോപ്പില്‍ വീണ്ടും കോവിഡ് വ്യാപനം; ആറ് ആഴ്ചയ്ക്കിടെ കേസുകള്‍ മൂന്ന് മടങ്ങായെന്ന് ലോകാരോഗ്യ സംഘടന

ആറ് ആഴ്ചയ്ക്കിടയില്‍ യൂറോപ്പില്‍ കോവിഡ് കേസുകള്‍ 3 മടങ്ങായെന്ന് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തി. ആഗോളതലത്തിലുള്ള മൊത്തം കേസുകളുടെ പകുതിയോളം വരും ഇത്. തീവ്രപരിചരണം വേണ്ടിവരുന്ന കേസുകള്‍ കുറവാണെങ്കിലും ആശുപത്രി നിരക്ക് ഇരട്ടിയാട്ടുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് മേധാവി ഡോ. ഹാന്‍സ് ക്ലുഗേ പറഞ്ഞു.

യൂറോപ്പിലെ 53 രാജ്യങ്ങളില്‍ കഴിഞ്ഞയാഴ്ച മാത്രം 30 ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊറോണ വകഭേദമായ ഒമിക്രോണ്‍ ആണ് രോഗം വ്യാപിപ്പിക്കുന്നത്. ആഴ്ചതോറും 3000 പേര്‍ മരിക്കുന്നു. ഈ നില തുടര്‍ന്നാല്‍ ആദ്യ കോവിഡ് വ്യാപനത്തോടെ തകരാറിലായ യൂറോപ്പിലെ ആരോഗ്യമേഖല ഗുരുതരമായ പ്രതിസന്ധിയിലെത്തുമെന്നും ഡോ. ഹാന്‍സ് മുന്നറിയിപ്പു നല്‍കി.

അഞ്ച് വയസിന് മുകളില്‍ ആരോഗ്യസ്ഥിതി മോശമായ എല്ലാവരും രണ്ടാം കരുതല്‍ ഡോസ് എടുക്കണമെന്ന് യുഎന്‍ ആരോഗ്യവിഭാഗം നിര്‍ദേശിച്ചിട്ടുണ്ട്.

Latest News