കോവിഡ്-19 രോഗം പിടിപെടുന്ന എട്ടിലൊരാള്‍ക്ക് അസ്വസ്ഥതകള്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുമെന്നു ലാന്‍സെറ്റ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനം.
ഇങ്ങനെ ദീര്‍ഘകാലം രോഗലക്ഷണങ്ങള്‍ നിലനില്‍ക്കുന്നതിന് ലോംഗ് കോവിഡ് (ദീര്‍ഘമായ കോവിഡ്) എന്നാണ് പഠനത്തില്‍ പറയുന്നത്. ശ്വാസതടസം, രുചി, മണം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഇത്തരം രോഗികളില്‍ കണ്ടുവരുന്നതെന്നും പഠനത്തില്‍ പറയുന്നു.