Monday, November 25, 2024

ചൈനയില്‍ കൊവിഡ്: വുഹാനില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ ലോക്ക്ഡൗണില്‍

കൊറോണ വൈറസ് ആദ്യമായി രേഖപ്പെടുത്തിയ ചൈനയുടെ സെന്‍ട്രല്‍ സിറ്റിയായ വുഹാന്റെ പ്രാന്തപ്രദേശത്ത് ഏകദേശം ഒരു ദശലക്ഷം ആളുകളെ പൂട്ടിയിട്ടിരിക്കുകയാണ്. നാല് അസിംപ്‌റ്റോമാറ്റിക് കൊവിഡ് കേസുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ജിയാങ്സിയ ജില്ലയിലെ നിവാസികളോട് മൂന്ന് ദിവസത്തേക്ക് അവരുടെ വീടുകള്‍ക്കോ കെട്ടിടങ്ങള്‍ക്കോ ഉള്ളില്‍ കഴിയാന്‍ ഉത്തരവിട്ടിട്ടുണ്ട്.

വന്‍തോതിലുള്ള പരിശോധന, കര്‍ശനമായ ക്വാറന്റൈന്‍ നിയമങ്ങള്‍, ഐസോലേഷന്‍, ലോക്കല്‍ ലോക്ക്ഡൗണ്‍ എന്നിവ ഉള്‍പ്പെടെയുള്ള ‘സീറോ കോവിഡ്’ തന്ത്രമാണ് ചൈന ഇപ്പോഴും പിന്തുടരുന്നത്. അതുകൊണ്ടു തന്നെ മറ്റ് പല രാജ്യങ്ങളെ അപേക്ഷിച്ച് മരണനിരക്ക് ചൈനയില്‍ വളരെ കുറവാണ്.

എന്നാല്‍ ആളുകളും ബിസിനസ്സുകളും ഇത്തരം കര്‍ശന നിയന്ത്രണങ്ങളുടെ ബുദ്ധിമുട്ട് അഭിമുഖീകരിക്കുന്നതിനാല്‍ നിയന്ത്രണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന എതിര്‍പ്പ് നേരിടുന്നു. 12 ദശലക്ഷം ജനസംഖ്യയുള്ള നഗരമായ വുഹാനില്‍, പതിവ് പരിശോധനയില്‍ രണ്ട് ദിവസം മുമ്പ് രണ്ട് അസിംപ്‌റ്റോമാറ്റിക് കേസുകള്‍ കണ്ടെത്തുകയുണ്ടായി. ലോക്ക്ഡൗണ്‍ ഉത്തരവ് പുറപ്പെടുവിച്ചതിന് തൊട്ടുപിന്നാലെ കോണ്‍ടാക്റ്റ് ട്രെയ്സിംഗിലൂടെ രണ്ട് കേസുകള്‍ കൂടി കണ്ടെത്തി.

2020 ന്റെ തുടക്കത്തില്‍ ശാസ്ത്രജ്ഞര്‍ പുതിയ കൊറോണ വൈറസ് കണ്ടെത്തിയ സ്ഥലമെന്ന നിലയില്‍ വുഹാന്‍ ലോകമെമ്പാടും അറിയപ്പെട്ടു. കഠിനമായ നിയന്ത്രണ നടപടികള്‍ക്ക് വിധേയമാക്കിയ ആദ്യത്തെ നഗരവുമാണിത്.

മിക്ക രാജ്യങ്ങളിലെയും പോലെ വൈറസിനൊപ്പം ജീവിക്കാന്‍ ശ്രമിക്കുന്നതിനുപകരം ചൈന ‘സീറോ കോവിഡ്’ തന്ത്രം പിന്തുടരുന്നതിനാല്‍ പ്രാദേശിക ലോക്ക്ഡൗണുകള്‍ പതിവായി. കഴിഞ്ഞ മാസം, ഷാങ്ഹായിയില്‍ രണ്ട് മാസത്തെ കര്‍ശനമായ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നിരുന്നാലും താമസക്കാര്‍ പതിവ് മാസ് ടെസ്റ്റിംഗുമായി ഇപ്പോള്‍ പൊരുത്തപ്പെട്ടു കഴിഞ്ഞു.

കോവിഡിനെ പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യം പിന്തുടരുന്നതിനായി വര്‍ദ്ധിച്ചുവരുന്ന ചൈനീസ് കമ്പനികളും ഫാക്ടറി പ്രൊഡക്ഷന്‍ ലൈനുകളും ഒരു ക്ലോസ്ഡ് ലൂപ്പ് സംവിധാനം നിലനിര്‍ത്തുന്നു. ജോലിയും വീടും തമ്മിലുള്ള സമ്പര്‍ക്കം കുറയ്ക്കുന്നതിന് ജീവനക്കാരോട് അവരുടെ ജോലിസ്ഥലങ്ങളില്‍ താല്‍ക്കാലികമായി താമസിക്കാന്‍ പറഞ്ഞിട്ടുണ്ട്.

 

Latest News