കോവിഡ് വ്യാപകമായ ഘട്ടത്തില്‍ പരോള്‍ ലഭിച്ച മുഴുവന്‍ തടവുകാരും 15 ദിവസത്തിനുള്ളില്‍ ജയിലുകളില്‍ തിരിച്ചെത്തണമെന്ന് സുപ്രീംകോടതി. അടിയന്തരസാഹചര്യങ്ങള്‍ പരിഗണിച്ച് പരോളോ ഇടക്കാല ജാമ്യമോ അനുവദിച്ച വിചാരണത്തടവുകാരും കുറ്റവാളികളും ജയിലിലേക്ക് മടങ്ങണമെന്ന് ജസ്റ്റിസ് എം ആര് ഷാ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു.
തിരിച്ചെത്തിയവര്‍ക്ക് ജാമ്യ അപേക്ഷ നല്‍കാം. കോവിഡ് കാലത്ത് രാജ്യത്തെ ജയിലുകളിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് സ്വമേധയാ എടുത്ത കേസിലാണ് പുതിയ ഉത്തരവ്. കോടതി നിര്‍ദേശപ്രകാരം സംസ്ഥാനങ്ങളിലെ ഉന്നതാധികാര സമിതികളാണ് ജാമ്യ, പരോള്‍ അപേക്ഷകളില്‍ തീരുമാനമെടുത്തത്.